കാലിക പ്രസക്തമായ വിഷയവുമായി വിപിൻ ആറ്റ്ലി ഒരുക്കുന്ന ‘ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ’

December 23, 2019

വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ. ഹോംലി മീൽസ്, ബെൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വിപിനൊരുക്കുന്ന ചിത്രമാണിത്.

ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം ഒരുക്കുന്നത് വിപിൻ ആറ്റ്ലി തന്നെയാണ്. വിപിൻ ആറ്റ്ലി, സാജിദ് യാഹിയ, സെബാൻ അഗസ്റ്റിൻ, സുനീഷ്, ഡൊമനിക് ഡോം,മോസ്സസ് തോമസ്, കലേഷ്, ജെറിൻ ജേക്കബ്, ശ്രീജ, സൂസൻ മാത്യു തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

വളരെ കാലിക പ്രസക്തമായ ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യാനൊരുങ്ങുന്നത്. പ്രേക്ഷകർക്കിടയിൽ തീർച്ചയായും സിനിമ ഒരു ചർച്ച വിഷയമാകുമെന്ന് അണിയറപ്രവർത്തകർ ഉറപ്പ് നൽകുന്നുണ്ട്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പതമാക്കിയായിരിക്കും ചിത്രം. അതിനാൽ തന്നെ ഈ സിനിമ ഏതെങ്കിലും സാഹചര്യത്തിൽ ഒരു സമൂഹവുമായോ വ്യക്തികളുമായോ എന്തെങ്കിലും തരത്തിൽ സാമ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമായിരിക്കും എന്ന് രസകരമായ മുന്നറിയിപ്പും അണിയറപ്രവർത്തകർ നൽകുന്നുണ്ട്.

Read More:‘എട്ടു വർഷങ്ങൾ? അവിശ്വസനീയം..’- വിവാഹ വാർഷികമാഘോഷിച്ച്‌ ദുൽഖർ സൽമാൻ

ഒരു ഫാന്റസി കോമഡി ചിത്രമായിരിക്കും ഇത്. ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് അനിമയും, എഡിറ്റിംഗ് രാജേഷ് കുടോത്തും നിർവഹിക്കുന്നു.