മലയാളത്തിൽ നിന്നും മുംബൈ ഭീകരാക്രമണം സിനിമയാകുന്നു
January 2, 2020

2008 നവംബറിൽ ലോകം ഞെട്ടിയ ഭീകരാക്രമണമായിട്ടിരുന്നു മുംബയിൽ അരങ്ങേറിയത്. ഭീകരാക്രമണത്തിന്റെ പ്രമേയത്തിൽ മലയാളത്തിൽ നിന്നും ഒരു സിനിമ ഒരുങ്ങുകയാണ്. പെൻ ആൻഡ് പേപ്പർ ക്രീയേഷന്സിന്റെ ബാനറിൽ ഷിനോസ് മാത്യു, ബാദുഷ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
‘അൺടോൾഡ് സ്റ്റോറി ഓഫ് എ ലയൺ ഹേർട്ടഡ് എയ്ഞ്ചൽ’ എന്നാണ് ചിത്രത്തിന്റെ പേര്. മുംബയിൽ ജോലി ചെയ്യുന്ന ഒരു നഴ്സിലൂടെയാണ് കഥ വികസിക്കുന്നത്.
Read More:ആകാശ നീലിമയിൽ തിളങ്ങി നിഖില വിമൽ; മനോഹരം ഈ ചിത്രങ്ങൾ
മലയാളത്തിലെയും ഹിന്ദിയിലെയും താരങ്ങൾ ചിത്രത്തിൽ അണിനിരക്കും . 195 ആളുകളായിരുന്നു അന്നത്തെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. 22 വിദേശികളും ഇതിൽ ഉൾപ്പെടും. 60 മണിക്കൂറോളം നീണ്ടു നിന്ന ആക്രമണം അവസാനിച്ചത് സൈനികർ അക്രമികളെ വധിച്ചതോടെയാണ്.