വൃക്കരോഗത്തോട് പോരാടുന്ന ഈ അച്ഛനും മകള്‍ക്കും വേണം സുമനസ്സുകളുടെ കൈത്താങ്ങ്
രോഗങ്ങളുടെ പിടിയിലകപ്പെട്ട് ദുരിതമനുഭവിക്കുന്ന നിരവധി പേര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുകയാണ് ഫ്ളവേഴ്സ് ടി വിയിലെ അനന്തരം പരിപാടി. ഈ പരിപാടിയിലൂടെ മഹാരോഗങ്ങളോട് പൊരുതി ജയിച്ചവരെയും പൊരുതുന്നവരെയും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിക്കുന്നു. ഇവരുടെ യാതനകള്‍ മനസിലാക്കി അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടും രംഗത്തെത്തുന്നത്.
ഇരു വൃക്കകളും തകരാറിലായ അഹിന് മോഹന്‍ അനുദിനവും വെല്ലുവിളികളോട് പോരാടുകയാണ്. പന്ത്രണ്ട് വര്‍ഷത്തോളമായി വലിയ വേദനകള്‍ സഹിച്ച് കഴിയുകയാണ് അഹിന്. അടുത്ത കാലത്ത് വരെ ജോലിക്ക് പോയിരുന്നുവെങ്കിലും നിലവില്‍ ജോലിക്ക് പോകാന്‍ സാധിക്കാത്ത സാഹചര്യമാണ്.
സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്നുണ്ട് അഹിന് മോഹന്റെ കുടുംബം. ഭാര്യയും കുഞ്ഞു മകളുമുണ്ട് ഇദ്ദേഹത്തിന്. സാമ്പത്തികമായി പ്രയാസം ഉള്ളതുകൊണ്ടുതന്നെ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താനും സാധിക്കുന്നില്ല. അഹിന്റെ കുഞ്ഞുമകള്‍ക്കും വൃക്ക സംബന്ധമായ അസുഖമാണ്. നല്ലവരായ നാട്ടുകാരാണ് നിത്യചിലവിനും മറ്റും സഹായിക്കുന്നത്. സുമനസ്സുകളുടെ കാരുണ്യം കാത്തിരിക്കുകയാണ് ഈ അച്ഛനും മകളും.
ബാങ്ക് ഡീറ്റെയില്‍സ്
NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU,ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/C