പി എസ് സി പരീക്ഷകളില്‍ ബയോമെട്രിക് പരിശോധന നിര്‍ബന്ധമാക്കുന്നു
സംസ്ഥാനത്ത് പബ്ലിക് സര്‍വ്വീസ് കമ്മീഷന് നടത്തുന്ന പരീക്ഷകളില്‍ ബയോമെട്രിക് പരിശോധന നിര്‍ബന്ധമാക്കുന്നു. ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇതുപ്രകാരം മാര്‍ച്ച് 15 മുതല്‍ നടക്കുന്ന ഓണ്‍ലൈന്‍ പി എസ് സി പരീക്ഷകളില്‍ ബയോമെട്രിക് പരിശോധന നിര്‍ബന്ധമാക്കും.
ബയോമെട്രിക് പരിശോധന നിര്‍ബന്ധമാക്കുന്നതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ പരീക്ഷ എഴുതുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികളും പി എസ് സിയുടെ രജിസ്ട്രേഷന് പ്രൊഫൈല്‍ ആധാറുമായി ബന്ധിപ്പിക്കണം. കാലക്രമേണ ബയോമെട്രിക് പരിശോധന ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് പുറമെ ഒഎംആര്‍ പരീക്ഷകളിലും നിര്‍ബന്ധമാക്കും.
Read more: എം ജി ആര് ലുക്കില്‍ അരവിന്ദ് സ്വാമി; മികച്ച വരവേല്പ്
ബയോമെട്രിക് പരിശേധന നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി പ്രാരംഭഘട്ടത്തില്‍ പി എസ് സിയുടെ കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം പരീക്ഷാ കേന്ദ്രങ്ങളില്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പരിശോധനയ്ക്ക് ശേഷം മാത്രമേ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ ഹാളിലേക്കുള്ള പ്രവേശനത്തിന് അനുമതി നല്‍കുകയുള്ളൂ.
അതേസമയം പരീക്ഷ എഴുതാനെത്തുന്നതിന് പുറമെ വിവിധ തസ്തികകളുടെ സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യാഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കേറ്റ് പരിശോധനയ്ക്കായി എത്തുമ്പോഴും ജോലിയില്‍ പ്രവേശിക്കുമ്പോഴുമെല്ലാം ബയോമെട്രിക് പരിശോധന നടത്തുന്നതിനെക്കുറിച്ചും പി എസ് സിയുടെ ആലോചനയിലുണ്ട്.