മിസ് സൗത്ത് ഇന്ത്യ കിരീടം ചൂടി കേരളത്തിന്റെ ഐശ്വര്യ സജു; ആദ്യ രണ്ടു സ്ഥാനങ്ങൾ മലയാളികൾക്ക്
മിസ് സൗത്ത് ഇന്ത്യ കിരീടം നേടി കേരളം. പതിനെട്ടാമത് മിസ് സൗത്ത് ഇന്ത്യ കിരീടം കേരളത്തിന് നേടിക്കൊടുത്തത് ഐശ്വര്യ സജുവാണ്. ഫസ്റ്റ് റണ്ണറപ്പും മലയാളിയാണ്. വിദ്യ വിജയകുമാർ.കർണാടകയിൽ നിന്നുമുള്ള ശിവാനി റായ് സെക്കൻഡ് റണ്ണറപ്പുമായി.
ദക്ഷിണേന്ത്യയിലെ 5 സംസ്ഥാനങ്ങളിൽ നിന്നായി 23 സുന്ദരിമാരാണ് പങ്കെടുത്തത്. കണ്ണൂരിലെ ലക്സോട്ടിക്ക ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന മത്സരത്തിലാണ് തെന്നിന്ത്യയുടെ സുന്ദരിമാർ മാറ്റുരച്ചത്.
ഒന്നാം സ്ഥാനം നേടിയ ഐശ്വര്യയ്ക്ക് ഒന്നരലക്ഷം രൂപ വിലയുള്ള സമ്മാനവും ഒരു ഡയമണ്ട് റിങ്ങുമാണ് സമ്മാനിച്ചത്. ഫസ്റ്റ് റണ്ണറപ്പിനു 75000 രൂപയുടെ സമ്മാനവും സെക്കൻഡ് റണ്ണറപ്പിനു 50000 രൂപയുടെ സമാനവുമാണ് ലഭിച്ചത്. മൂന്നു റൗണ്ടുകളായിരുന്നു മത്സരത്തിൽ ഉണ്ടായിരുന്നത്. ഡിസൈനർ സാരി, റെഡ് കോക്റ്റൈൽ, ബ്ലാക്ക് ഗൗൺ എന്നിങ്ങനെയായിരുന്നു റൗണ്ടുകൾ .
Read More:റെഡി റ്റു ഈറ്റ് ഭക്ഷണങ്ങൾ കഴിക്കും മുൻപ് അറിയാം ഇക്കാര്യങ്ങൾ
ഫാഷൻ, സിനിമ രംഗത്ത് നിന്നുമുള്ള പ്രമുഖരാണ് മത്സരത്തിനു ജഡ്ജിങ് പാനലിൽ ഉണ്ടായിരുന്നത്. മിസ് സൗത്ത് ഇന്ത്യക്ക് മുൻ മിസ് സൗത്ത് ഇന്ത്യ നികിത തോമസാണ് കിരീടം അണിയിച്ചത്. ഫസ്റ്റ് റണ്ണറപ്പിന് നടി അംബികയും സെക്കൻഡ് റണ്ണറപ്പിന് നടി അഭിരാമിയും കിരീടമണിയിച്ചു.