മോട്ടോർ വാഹന നിയമം: സംസ്ഥാന സർക്കാരിന്റെ നടപടി ശരിവച്ച് കേന്ദ്രം
കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മോട്ടോർ വാഹന നിയമത്തിൽ കേരള സർക്കാർ ചൂണ്ടിക്കാണിച്ച തിരുത്തലുകൾ ശരിവച്ച് നിതിൻ ഗഡ്കരി. പിഴത്തുകയേക്കാൾ കുറഞ്ഞ നിരക്കിൽ കോമ്പൗണ്ടിങ് ഫീസ് നിശ്ചയിച്ച നടപടിയിലെ കേരളത്തിന്റെ വിയോജിപ്പ് കാണിച്ച് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ കേന്ദ്രത്തിന് കത്ത് അയച്ചിരുന്നു. ഇതിനു നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അംഗീകരിച്ചത്.
പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനുള്ള കാലയളവ് ഒരു വർഷമാക്കി മാറ്റിയിരുന്നു കേന്ദ്ര സർക്കാർ. നേരത്തെ ഇത് അഞ്ച് വർഷമായിരുന്നു. ഇതിന് പുറമെ ഗതാഗത രംഗത്ത് സ്വകാര്യവത്കരണം നടത്തുന്ന കേന്ദ്രത്തിന്റെ നിലപാടിനെതിരെയും കത്തിൽ പരാമർശിച്ചിരുന്നു.
Read also: മനോഹരമായ ആലാപനത്തിനൊപ്പം കുസൃതിച്ചിരിയുമായി അനന്യക്കുട്ടി; ശ്രദ്ധ നേടി ‘ബൗ ബൗ’ സോങ് മേക്കിങ് വീഡിയോ
അതേസമയം പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി അവസാനിച്ച ദിവസം മുതൽ 5 വർഷത്തിനുള്ളിൽ പുതുക്കിയാൽ മതിയെന്നുള്ള വ്യവസ്ഥ മാർച്ച് 31 വരെ തുടരാമെന്നും കേന്ദ്രം അറിയിച്ചു.