ഇപ്പോൾ നയൻതാരയെ പോലെ; സാരിയുടുത്ത അനിഘയുടെ ചിത്രങ്ങൾ ആഘോഷമാക്കി ആരാധകർ

January 1, 2020

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് അനിഘ സുരേന്ദ്രൻ. ഒട്ടേറെ അംഗീകാരങ്ങൾ നേടിയ ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ അനിഘക്ക് അവസരം ലഭിച്ചു. ഇപ്പോൾ നായികയായി അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ് താരം.

സമൂഹ മാധ്യമങ്ങളിൽ സജീവമായ അനിഘ ഇപ്പോൾ സാരിയുടുത്ത ചിത്രങ്ങളാണ് ന്യു ഇയർ പ്രമാണിച്ച് പങ്കുവെച്ചിരിക്കുന്നത്. ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങൾക്ക് താഴെ ഏറ്റവുമധികം വന്ന കമന്റ്റ്, കണ്ടാൽ നയൻതാരയെ പോലെയുണ്ട് എന്നതാണ്.

നയൻ‌താര വേർഷൻ എന്നൊക്കെ വിശേഷിപ്പിക്കുന്നുണ്ട് അനിഘയെ. നയൻതാരയുടെ മകളായി അനിഘ വേഷമിട്ടിട്ടുണ്ട് രണ്ടു ചിത്രങ്ങളിൽ. ഇപ്പോൾ തമിഴകത്തിന്റെ പ്രിയതാരമായി മാറിയിരിക്കുകയാണ് നയൻതാരയെ പോലെ അനിഘയും.

ജയലളിതയുടെ ജീവിത കഥ പങ്കുവെച്ച ക്വീൻ എന്ന വെബ്‌സീരിസിലാണ് ഒടുവിലായി അനിഘ പ്രത്യക്ഷപ്പെട്ടത്. ജയലളിതയുടെ കൗമാരകാലമാണ് അനിഘ അവതരിപ്പിച്ചത്.