ബാലു വർഗീസും എലീന കാതറീനും വിവാഹിതരാകുന്നു

January 1, 2020

നടൻ ബാലു വർഗീസും നടിയും മോഡലുമായ എലീനയും വിവാഹിതരാകുന്നു. വിവാഹ വാർത്ത എലീന തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. സ്വപ്നം കണ്ടതിനേക്കാൾ മനോഹരമായൊരു വിവാഹാഭ്യര്‍ഥനയാണ് തനിക്ക് ലഭിച്ചതെന്ന കുറിപ്പോടെയാണ് എലീന വിവാഹ വാർത്ത പുറത്ത് വിട്ടത്.

എലീനയുടെ പിറന്നാൾ ദിനത്തിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ബാലു വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് എലീനയെ അറിയിച്ചത്. ഇഷ്ടമാണെന്നു എലീനയും അറിയിച്ചു. വിവാഹ ദിനത്തിനായി കാത്തിരിക്കാൻ വയ്യെന്നാണ് എലീന കുറിച്ചിരിക്കുന്നത്.

മോഡലിംഗിലൂടെയും സൗന്ദര്യ മത്സരങ്ങളിലൂടെയുമാണ് എലീന സിനിമ രംഗത്തേക്ക് എത്തുന്നത്. മിസ് ദിവ, മിസ് സൗത്ത് ഇന്ത്യ തുടങ്ങി ഒട്ടേറെ ടൈറ്റിലുകൾ എലീനക്ക് സ്വന്തമായുണ്ട്. എലീനയുടെ അഞ്ചാമത്തെ ചിത്രമായിരുന്നു വിജയ് സൂപ്പറും പൗർണമിയും. ഈ സിനിമയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

Read More:അടയ്ക്ക കൊണ്ട് മാജിക്കുമായി സൗബിന്‍; ലൊക്കേഷനിലെ ചില ചിരി കാഴ്ചകള്‍

ചാന്തുപൊട്ടിലൂടെ അരങ്ങേറ്റം കുറിച്ച ബാലു വർഗീസ് ഇപ്പോൾ നാല്പതോളം സിനിമയിൽ വേഷമിട്ടു. നടനായും സഹ നടാനായുമൊക്കെ തിളങ്ങുകയാണ് ബാലു.