എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ…
ആരാണ് സന്തോഷമാഗ്രഹിക്കാത്തത്..? ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറ്റവും ഉത്തമമായ ഒന്നാണ് സന്തോഷത്തോടെ ഇരിക്കുന്നത്. എന്നാൽ ഇന്ന് മിക്കവരും പറഞ്ഞ് കേൾക്കുന്ന ഒന്നാണ് “മനസിന് ഒരു സന്തോഷമില്ല എന്നത്”. കാരണമറിയാതെ ഇത്തരത്തിൽ വിഷമിച്ചിരിക്കുന്നവർ അറിയാൻ പ്രധാനമായും കുറച്ച് കാരണങ്ങൾ കൊണ്ടാണ് മനസിന് എപ്പോഴും വിഷാദം തോന്നുന്നത്.
പഴയകാല മോശം അനുഭവങ്ങളെക്കുറിച്ച് ഓർത്ത് വിഷമിക്കാതിരിക്കുക. തനിച്ചിരിക്കാനുള്ള ഭയം, ഉറക്കക്കുറവ്, ആവശ്യത്തിനുള്ള ഭക്ഷണം ശരീരത്തിന് ലഭിക്കാതിരിക്കുക, തുടങ്ങിയവയെല്ലാം മനസിന് മടുപ്പ് ഉളവാക്കും. എപ്പോഴും മനസിനെ സന്തോഷത്തോടെ കൊണ്ടുനടക്കാൻ ശ്രമിക്കണം. ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്താൻ ശ്രമിക്കുക.
ചിരിക്കുമ്പോൾ ആയുസ് കൂടുമെന്ന് പലപഠനങ്ങളും പറഞ്ഞ് കേൾക്കാറുണ്ട്.. ആയുസ്സിന് മാത്രമല്ല ആരോഗ്യത്തിനും ബെസ്റ്റാണ് ഉള്ളു തുറന്നുള്ള ചിരികൾ.
ചിരിക്കുമ്പോള്‍ തലച്ചോറില്‍ നിന്നും ഉണ്ടാവുന്ന രാസവസ്തു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ചിരി മാനസീക സമ്മർദ്ദം കുറയ്ക്കും. ശരിയായ രീതിയിൽ രക്തയോട്ടം നടത്താൻ അത്കൊണ്ടുതന്നെ ചിരിയിലൂടെ സാധിക്കും. ചിരി ഹൃദ്രോഗം തടയുമെന്നും പഠനങ്ങൾ തെളിയിക്കുന്നു. ചിരി ഉറക്കം കൂട്ടാനും സഹായിക്കും.
ചിരി ആയുസ് വർധിപ്പിക്കും. മാനസീക പിരിമുറുക്കവുമായി ബന്ധപ്പെട്ട് നാല് ഹോർമോണുകളുടെ തോത് ചിരി മൂലം കുറയ്ക്കുന്നു. അതുകൊണ്ടുതന്നെ ഉത്കണ്ഠ കുറയ്ക്കാൻ ചിരിയ്ക്ക് സാധിക്കും. വിഷാദ രോഗികളെ വിഷാദത്തിൽ നിന്നും അകറ്റാൻ ചിരി സഹായിക്കും. വയർ കുലുക്കിയുള്ള ചിരികൾ ഉദരഭാഗത്തേയും തോൾ ഭാഗത്തെയും പേശികളുടെ പ്രവർത്തനങ്ങളെയും സഹായിക്കും. അതുകൊണ്ടുതന്നെ ചിരി കുടവയർ കുറയ്ക്കാനും സഹായിക്കും. ചിരി ശ്വസനം സുഗമമാക്കുകയും ശരീരഭാരം കുറക്കുകയും ചെയ്യും. മനുഷ്യരെ സന്തോഷിപ്പിക്കാൻ ഏറ്റവും നല്ല മരുന്നാണ് ചിരി.