അനന്തരം: നന്മമനസുകളെ കാത്ത് ബിജുവും കുടുംബവും

January 7, 2020

കൊല്ലം ചവറ സ്വദേശിയായി ബിജു വൈദ്യതി ലൈനിൽ നിന്നും വീണ് നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലാണ് . ചികിസ്തയ്ക്കായി ഇതിനകം ലക്ഷങ്ങൾ ചിലവായി കഴിഞ്ഞു. ഇതിൽ പകുതിയിൽ അധികവും കടമായി വാങ്ങിയതാണ്. രണ്ടു പെണ്മക്കളുടെ പഠനത്തിനുള്ള ചിലവും വീട്ടിലെ ചിലവും ചികിത്സയുമെല്ലാം ഇപ്പോൾ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ്. കിടക്കാൻ നല്ലൊരു വീടുപോലും ഇല്ലാത്ത ഈ കുടുംബം ഇപ്പോൾ കഴിയുന്നത് ഒരു ഷെഡ്‌ഡിലാണ്.

മൂന്ന് വർഷത്തോളമായി വീൽചെയറിലാണ് ബിജു കഴിയുന്നത്. ഫിസിയോതെറാപ്പി ചെയ്യുന്നതും ഇപ്പോൾ മുടങ്ങികിടക്കുകയാണ്. ഇത് കൃത്യമായി ചെയ്താൽ അത്യാവശ്യം പരസഹായമില്ലാതെ എഴുന്നേറ്റിരിക്കാൻ സാധിക്കുമെന്നാണ് വൈദ്യലോകം പറയുന്നത്. എന്നാൽ ഇതിനുള്ള സാമ്പത്തീക ഭദ്രത ഈ കുടുംബത്തിനില്ല.

കോയമ്പത്തൂരുള്ള സഹായി ഹോസ്പിറ്റൽ ഇവരെ സഹായിക്കാൻ എത്തുമെന്നാണ് ഇപ്പോൾ കരുതുന്നത്. നിത്യേനയുള്ള ചിലവിനും ചികിത്സയ്ക്കും ഇനിയും സുമനസുകളുടെ സഹായം ആവശ്യമാണ്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C