കിഡ്‌നി രോഗത്താൽ ദുരിതമനുഭവിക്കുന്ന ഈ ചെറുപ്പക്കാരന് മുന്നോട്ടുള്ള ജീവിതത്തിന് വേണം സുമനസുകളുടെ കാരുണ്യം

January 7, 2020

തിരുവനന്തപുരം നെയ്യാറ്റിൻകര ഒലത്താന്നിയിൽ ബിജുവിനെയാണ് അനന്തരത്തിലൂടെ പരിചയപ്പെടുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ബിജുവിപ്പോൾ ഏഴ് മാസത്തോളമായി കിഡ്‌നി സംബന്ധമായ രോഗത്താൽ കിടപ്പിലാണ്. അച്ഛനും അമ്മയും സഹോദരങ്ങളും ഭാര്യയും മക്കളും അടങ്ങുന്ന ബിജുവിന്റെ കുടുംബം കഴിയുന്നത് വാടകവീട്ടിലാണ്.

ബിജുവിൻറെ ഒരു കിഡ്നിയിൽ കല്ലു ബാധിച്ചിരിക്കുകയാണ്. ഒരു കിഡ്‌നി പ്രവർത്തനക്ഷമമല്ല എന്നാൽ സർജറിക്ക് ആവശ്യമായ ആരോഗ്യസ്ഥിതി 38 കാരനായ ബിജുവിന് ഇപ്പോഴില്ല. കിഡ്‌നിയിൽ മഞ്ഞ ബാധിച്ചിരിക്കുകയാണ്. ആരോഗ്യസ്ഥിതി ഭേദപ്പെട്ടാൽ ഡോണറെ കണ്ടുപിടിച്ച് സർജറി നടത്തണം. അല്ലാത്ത പക്ഷം പ്രവർത്തനക്ഷമമല്ലാത്ത വൃക്ക ഡയാലിസിസ് ചെയ്തു മുന്നോട്ട് പോകേണ്ടിവരും.

കാലിനും കൈയ്ക്കുമെല്ലാം ബിജുവിന് ഇടയ്ക്കിടെ വേദന വരും. എന്നാൽ വേദന സംഹാരികളും കഴിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് ബിജു. വില കൂടിയ ഇഞ്ചക്ഷൻ അദ്ദേഹത്തിന് സ്ഥിരമായി ആവശ്യമാണ്. എന്നാൽ വളരെ ബുദ്ധിമുട്ടിയാണ് ഈ കുടുംബം കഴിയുന്നത്.

അനന്തരത്തിന്റെ തിരുവനന്തപുരം ടീം ബന്ധപ്പെട്ടത് പ്രകാരം, ഇവർക്ക് ഇപ്പോൾ റേഷൻകാർഡ് ലഭിച്ചു. കുട്ടികളുടെ പഠനം സെന്റ് തെരേസാസ് സ്കൂൾ പൂർണമായും ഏറ്റെടുത്തു, സേക്രട്ട് ഹാർട്ട് ചർച്ച് ഇവരുടെ കുടുംബത്തിന്റെ വാടക നൽകുന്നത് ഏറ്റെടുത്ത് കഴിഞ്ഞു. മെമ്പർ ഉണ്ണി മരുന്നിന് ആവശ്യമായ ഒരു ചെറിയ തുക എല്ലാ മാസവും പലരിൽ നിന്നും കളക്ട് ചെയ്ത് നൽകുന്നുണ്ട്.



ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C