പ്രേക്ഷക ഹൃദയങ്ങളിൽ ചിരിയുടെ വസന്തം സൃഷ്ടിക്കാൻ ‘കോമഡി സൂപ്പർ ഷോ’; നിറസാന്നിധ്യമായി മലയാളികളുടെ പ്രിയതാരം പ്രസീതയും

January 30, 2020

മലയാളി പ്രേക്ഷകഹൃദയങ്ങളിൽ ചിരിയുടെ വസന്തം സൃഷ്ടിക്കാൻ ഫ്ളവേഴ്‌സ് ടിവി ഒരുക്കുന്ന പുതിയ പരിപാടിയാണ് കോമഡി സൂപ്പർ ഷോ. ഫെബ്രുവരി- 3 തിങ്കളാഴ്ച ആരംഭിക്കുന്ന പരിപാടിയിൽ മിനി സ്‌ക്രീനിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതരായ നിരവധി താരങ്ങൾ അണിനിരക്കുന്നു.

ചലച്ചിത്രങ്ങളിലൂടെയും ഹാസ്യാത്മക പരിപാടികളിലൂടെയും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ഹാസ്യതാരം പ്രസീത കോമഡി സൂപ്പർ ഷോയിൽ നിറസാന്നിധ്യമാകുന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. പ്രസീതയ്ക്ക് പുറമെ ഉല്ലാസ് പന്തളം, നിർമ്മൽ പാലാഴി, ശശാങ്കൻ, രാജേഷ് പറവൂർ, ചന്ദ്രൻ തിരുമല തുടങ്ങി നിരവധി താരങ്ങൾ ഷോയിൽ എത്തുന്നുണ്ട്. മലയാളികളുടെ ജനപ്രിയ നായകൻ ജയറാമും കോമഡി സൂപ്പർ ഷോയിൽ ചിരിയുടെ വസന്തം സൃഷ്ടിക്കാൻ എത്തുന്നുണ്ട്.

വ്യത്യസ്ത ടീമുകൾ അവതരിപ്പിക്കുന്ന സ്കിറ്റുകൾക്ക് പുറമെ നൃത്തപരിപാടികളും കോമഡി സൂപ്പർ ഷോയിൽ ഉൾപ്പെടുത്തുന്നുണ്ട്. ചിരിയിൽ ചിന്തയുടെ വിസ്മയം സൃഷ്ടിക്കാൻ ഒരുക്കുന്ന കോമഡി സ്കിറ്റുകളിൽ സമകാലിക പ്രസക്തമായ വിഷയങ്ങളും ഉൾപ്പെടുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി കേരള പോലീസിന്റെ ഒഫീഷ്യൽ ടീമും സ്‌കിറ്റുകൾ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം കുട്ടിത്താരങ്ങൾ അവതരിപ്പിക്കുന്ന കോമഡി സ്കിറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

https://www.facebook.com/flowersonair/videos/602023847030400/?__xts__[0]=68.ARBBqAAhUmpsiOerp19jinbXKZE5MmS2E4tRTz6OzfKd2RBfiWg8V63AOecAYXyOX5KylmLGzP_zqyhE-mxtkfdOj7bNLujtUszfOczLJDFazYTCvhezSOJ-s_w1c094ubuQXTIbpiZAUzi4LiiDM5tM9Jg66rROaUi6_fJI66bPrfSM355opRYJJJBOWxKfAygLf2ti8y6IP2jpPnt7xgNXZR6IftRNMWb3oxgmGm1JS-RfCiVx7VSWF7zsusnGvavTbJDoe2Xc3UDBqAP9mq7z99jRsyR26F_g3Oy4qC5VeJt6HXG6VKhhoh-YQ6BaBLdL5gr3M4dexwvYhaOEq2re3yUdx_wuCV8ZKw&__tn__=-R