കൊറോണ വൈറസ്: മറ്റ് രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തിയവർ അറിയാൻ, നിർദ്ദേശങ്ങളുമായി അധികൃതർ

കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ചൈനയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും കേരളത്തില്‍ എത്തിയവര്‍ നിര്‍ബന്ധമായും എടുക്കേണ്ട നിർദ്ദേശങ്ങളെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മറ്റ് രാജ്യങ്ങളിൽ നിന്നും എത്തിയവർ ആദ്യ 28 ദിവസം പൊതുസമൂഹവുമായി ഇടപഴകുന്നത് പൂർണമായും ഒഴിവാക്കണം. വീട്ടിൽ ഉള്ളവരുമായും പരമാവധി സമ്പർക്കം ഒഴിവാക്കുക. അറ്റാച്ചഡ് ബാത്റൂം ഉള്ളതും വായു സഞ്ചാരമുള്ളതുമായ മുറിയിൽ കഴിയുക. സ്വന്തമായി തോർത്ത്, വസ്ത്രം, ബഡ്ഷീറ്റ്, പാത്രങ്ങൾ എന്നിവ ഉപയോഗിക്കുക.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ തൂവാല ഉപയോഗിച്ച് മറച്ചുപിടിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പരുത്. വീടുകളിൽ സന്ദർശകരെ അനുവദിക്കാതിരിക്കുക.
രോഗലക്ഷങ്ങൾ :
പനി, ചുമ, ശ്വാസതടസം, ജലദോഷം, ക്ഷീണം എന്നിവയാണ് ആദ്യ ഘട്ടങ്ങളിൽ കാണുന്നത്. ന്യൂമോണിയ ബാധിക്കാനും സാധ്യതയുണ്ട്. വൈറസ് ശരീരത്തിൽ കടന്നുകഴിഞ്ഞ് ഏകദേശം പത്ത് ദിവസങ്ങൾക്ക് ശേഷമേ രോഗലക്ഷങ്ങൾ കണ്ടുതുടങ്ങുകയുള്ളു. 5-6 ദിവസം വരെയാണ് ഇൻക്യൂബേഷൻ പീരീഡ്.
രോഗം പടരുന്നത് :
മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും രോഗം പടരും. ഒട്ടകങ്ങളിൽ നിന്നാണ് ആദ്യമായി രോഗം മനുഷ്യരിലേക്ക് പടർന്നത്. രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുക വഴിയാണ് വൈറസ് മറ്റുള്ളവരിലേക്ക് പടരുന്നത്.
എന്താണ് കൊറോണ വൈറസ്:
പൊതുവെ മൃഗങ്ങളിൽ കാണപ്പെടുന്ന വൈറസുകളാണ് കൊറോണ വൈറസ്. വളരെ വിരളമായി മാത്രം മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന ഇത്തരം വൈറസുകൾ സൂനോട്ടിക് എന്നാണ് അറിയപ്പെടുന്നത്. മനുഷ്യരുടെ ശ്വസന സംവിധാനങ്ങളെയാണ് ഇത് പൊതുവെബാധിക്കുന്നത്. ഇത് സാർസ്, മെർസ് എന്നീ രോഗങ്ങൾക്ക് കാരണമാകും.
കൊറോണ വൈറസിന്റെ ആരംഭം:
2019 ഡിസംബർ 31 ന് ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ നഗരത്തിലാണ് രോഗം കണ്ടെത്തിയത്.
രോഗം സ്ഥിരീകരിച്ച സ്ഥലങ്ങൾ
ജപ്പാൻ, തായ്ലൻഡ്, തായ് വാൻ, ഹോങ്കോങ്, ദക്ഷിണകൊറിയ, മക്കാവു, യു എസ്, എന്നിവടങ്ങളിൽ രോഗം സ്ഥിരീകരിച്ചു.
ചികിത്സ :
വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇതുവരെ കണ്ടെത്തിയില്ല. വേദനാസംഹാരികളാണ് ഇപ്പോൾ രോഗം ബാധിച്ചവർക് നൽകാൻ കഴിയുക. രോഗതികളെ ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ പാർപ്പിക്കണം.