‘കല്യാണപ്പെണ്ണ് നമ്മളുദ്ദേശിച്ച ആളല്ല’; മണ്ഡപത്തിലേക്ക് നൃത്തചുവടുകളുമായി വധു, കൈയടിച്ച് കാഴ്ചക്കാർ, വൈറൽ വീഡിയോ
January 12, 2020
പ്രിയപെട്ടവരുടെയും സുഹൃത്തുക്കളുടെയും അകമ്പടിയോടെ വിവാഹമണ്ഡപത്തിലേക്ക് എത്തുന്ന വധുവാണ് സാധാരണയായി നാം കാണാറുള്ളത്. എന്നാൽ വിവാഹമണ്ഡപത്തിലേക്ക് നൃത്തച്ചുവടുകളുമായി എത്തുന്ന വധുവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
കണ്ണൂർസ്വദേശിയായ അഞ്ജലിയാണ് ഈ ഡാൻസിങ് വധു. വരനും കുടുംബത്തിനും ഒരു സർപ്രൈസ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് നൃത്തചുവടുകളുമായി അഞ്ജലി എത്തിയത്.
കല്യാണപ്പെണ്ണ് നമ്മളുദ്ദേശിച്ച ആളല്ല സാറേ’ എന്ന കുറിപ്പോടെയാണ് ചിലർ വിഡിയോ പങ്കുവയ്ക്കുന്നത്. സംഗതി വൈറലായതോടെ നിരവധി പേരാണ് വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്യുന്നത്.