‘കേശു ഈ വീടിന്റെ നാഥനാ’യി ദിലീപിന്റെ ഗംഭീര മെയ്ക്ക് ഓവർ- തരംഗമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ

January 1, 2020

പുതുവർഷത്തിൽ പുതിയ ചിത്രത്തിനായി ഗംഭീര മെയ്ക്ക് ഓവർ നടത്തിയിരിക്കുകയാണ് ദിലീപ്. നാദിർഷ സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന സിനിമയ്ക്കായാണ് ദിലീപ് വയോധികനായി രൂപമാറ്റം നടത്തിയിരിക്കുന്നത്.

കുടവയറും കഷണ്ടിയുമൊക്കെയായി ശരിക്കും അറുപതിന് മേൽ പ്രായം തോന്നും ദിലീപിനെ കണ്ടാൽ. മുൻപ് തന്നെ ഈ ലുക്കിനായി മൊട്ടയടിച്ച രീതിയിൽ ദിലീപ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

സജീവ് പാഴൂർ ആണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉർവശിയാണ് ദിലീപിന്റെ നായികയായി ‘കേശു ഈ വീടിന്റെ നാഥനി’ൽ എത്തുന്നത്. കേശുവായി ദിലീപ് എത്തുമ്പോൾ സഹോദരി വേഷത്തിൽ പൊന്നമ്മ ബാബു ഉണ്ട്.

Read More:സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍

ഇപ്പോൾ ‘മൈ സാന്റാ’ ആണ് ദിലീപിന്റേതായി തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. പ്രൊഫസർ ഡിങ്കനും തിയേറ്ററുകളിലേക്ക് എത്താനുണ്ട്.