പുതുവർഷത്തിൽ ഭാഗ്യപരീക്ഷണം; പേര് മാറ്റി നടൻ ദിലീപ്

January 3, 2020

നിമിത്തങ്ങളിലും പേരിലുമൊക്കെ വിശ്വസിക്കുന്നവരാണ് സിനിമ താരങ്ങൾ. ബോളിവുഡിലൊക്കെ സിനിമയിൽ തിളങ്ങാനായി പേര് മാറ്റുന്നതൊക്കെ പതിവാണ്. പേരിലെ അക്ഷരത്തിലോ, അല്ലെങ്കിൽ മൊത്തത്തിലുള്ള മാറ്റത്തിലൂടെയോ ഭാഗ്യം തേടുന്ന സിനിമാതാരങ്ങളിൽ മലയാളികളുമുണ്ട്.

മിയ,ഉർവശി, പാർവതി, മാതു തുടങ്ങി ഒട്ടേറെ മലയാള താരങ്ങൾ യഥാർത്ഥ പേര് മാറ്റിയാണ് സിനിമയിൽ സജീവമായത്. നടൻ ദിലീപാണ് ഇപ്പോൾ തന്റെ പേരിൽ മാറ്റം വരുത്തിയിരിക്കുന്നത്.

ഗോപാലകൃഷ്ണൻ എന്ന പെരുമാറ്റിയാണ് ദിലീപ് സിനിമയിലേക്ക് എത്തുന്നത്. ഇപ്പോൾ ദിലീപ് എന്ന പേരിലും മാറ്റം കൊണ്ട് വന്നിരിക്കുകയാണ് താരം.

ഇംഗ്ലീഷിൽ DILEEP എന്നാണ് എഴുതുന്നത്. മൈ സാന്റാ എന്ന ചിത്രത്തിലും ഇതേ സ്പെല്ലിങ് ആണ് ഉപയോഗിച്ചത്. എന്നാൽ കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിനായി കഴിഞ്ഞ ദിവസമെത്തിയ പോസ്റ്ററിൽ സ്പെല്ലിങ് ‘DILIEEP’ എന്നാണ് നൽകിയിരിക്കുന്നത്.

Read More:നിഗൂഢതകളുമായി കുഞ്ചാക്കോ ചിത്രം അഞ്ചാം പാതിരാ തിയേറ്ററുകളിലേക്ക്

എന്തെങ്കിലും സാങ്കേതിക പിശകാണോ അതോ ഈ സിനിമയിലേക്ക് മാത്രമാണോ എന്നൊന്നും വ്യക്തമല്ല. പക്ഷെ ജ്യോതിഷത്തിലും സംഖ്യാ ശാസ്ത്രത്തിലുമൊക്കെ അടിയുറച്ച് വിശ്വസിക്കുന്ന ദിലീപ്, പുതുവർഷത്തിൽ ഭാഗ്യ പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് എന്നാണ് ഇതിൽ നിന്നും സൂചന ലഭിക്കുന്നത്.