ലോക പ്രസിദ്ധ ഡ്രാക്കുള വീണ്ടും വരുന്നു; ട്രെയിലറിന് മികച്ച പ്രതികരണം

January 4, 2020

ഭയപ്പെടുത്തുന്ന കഥകളുമായി ഡ്രാക്കുള വീണ്ടും എത്തുന്നു. ടി വി സീരിസായാണ് ഡ്രാക്കുള എത്തുന്നത്. നെറ്ഫ്ലിക്സ് ആണ് സീരിസ് നിർമിക്കുന്നത്. ബി ബി സി ചാനൽ സീരിസ് പ്രേക്ഷകരിലേക്ക് എത്തിക്കും.

നടന്‍ ക്ലെയ്സ് ബാങ് ആണ് ഡ്രാക്കുളയെ അവതരിപ്പിക്കുക. സീരിസിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മൂന്നു ഭാഗങ്ങളിലായാണ് സീരിസ് എത്തുന്നത്.

മാര്‍ക് ഗറ്റിസ്, സ്റ്റിവെന്‍ മൊഫാറ്റ് എന്നിവര്‍ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ബ്രാം സ്റ്റോക്കർ ആണ് ഡ്രാക്കുളയ്ക്ക് ജന്മം നൽകിയത്. ഐറിഷ് എഴുത്തുകാരനാണ് ബ്രാം സ്റ്റോക്കർ.

Read More:‘എന്റെ റെക്കോർഡ് ഈ ഇന്ത്യൻ താരങ്ങൾക്ക് തകർക്കാൻ സാധിക്കും’- ബ്രയാൻ ലാറ

 1931 ലാണ് ഡ്രാക്കുളയെ കുറിച്ചുള്ള ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. പിന്നീട് പലപ്പോഴാണ് 220 ഓളം ചിത്രങ്ങള്‍ ഡ്രാക്കുള കഥാപാത്രമായി എത്തി.