ടൊവിനോയ്ക്ക് ഒപ്പമുള്ള ആരാധകന്റെ ഈ രണ്ട് സെല്‍ഫികള്‍ക്ക് പറയാനുണ്ട് ഒരു കഥ: ഫേസ്ബുക്ക് കുറിപ്പ്
വെള്ളിത്തിരയില്‍ വ്യത്യസ്തങ്ങളായ അനേകം കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്ന താരങ്ങളെ ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കാറുണ്ട്. മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസിനുമുണ്ട് ആരാധകര്‍ ഏറെ. ഇപ്പോഴിതാ ടൊവിനോ തോമസിന്റെ ആരാധകരില്‍ ഒരാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച രണ്ട് സെല്‍ഫി ചിത്രങ്ങളും ചെറു കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്.
ഈ രണ്ട് സെല്‍ഫി ചിത്രങ്ങളും തമ്മില്‍ വര്‍ഷങ്ങളുടെ അന്തരമുണ്ട്. ഒരു സെല്‍ഫി വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൊവിനോ ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിന്റെ കഥ കേള്‍ക്കാന്‍ പോയപ്പോള്‍ എടുത്തത്. മറ്റേത് വര്‍ഷങ്ങള്‍ക്കിപ്പുറം എടുത്തതും.
ആദര്‍ശ് ചന്ദ്രശേഖരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്
ഈ രണ്ടു ചിത്രങ്ങള്‍ക്കിടയില്‍ എന്റെയും ചേട്ടന്റെയും ലൈഫ് ഇല്‍ വലിയ മാറ്റങ്ങള്‍. വര്‍ങ്ങള്‍ക്കിപ്പുറം… ഓര്‍മ്മയുണ്ടോ എന്നാ ചോദ്യത്തിന്.. ഒരു ആലോചനയോടെ മറുപടി പറഞ്ഞു…. !
സംസാരിച്ചു..
ഒരു ട്രെയിന്‍ യാത്രയിലെ പരിജയം… (മൊയ്തീന്‍ കഥ കേള്‍ക്കാന്‍ പോയപ്പോള്‍ ) അന്ന് ഞാന്‍ പറഞ്ഞു ചേട്ടാ സെല്‍ഫി എടുത്തു വെക്കട്ടെ .. ചേട്ടന്‍ ഒരിക്കല്‍ സ്റ്റാര്‍ ആവും…അന്ന് ഈ ഫോട്ടോ പോസ്റ്റ് ചെയ്യാലോ അങ്ങനെ പറഞ്ഞു എടുത്ത സെല്‍ഫി… ആദ്യ ചിത്രം -14ജൂലായ് 2014..
ഒരുപാട് സന്തോഷം..വീണ്ടും കണ്ടതില്‍ . സംസാരിച്ചതിന് ഓര്‍ത്തെടുത്തതിന്… വീണ്ടും ചേട്ടാ ഒരു സെല്‍ഫി! -24ഡിസംബര്‍2017. ആത്മാര്‍ഥമായി പരിശ്രമിക്കുന്നവര്‍ വിജയിക്കുക തന്നെ ചെയ്യും… അതു ഞാന്‍ നിങ്ങളില്‍ കണ്ടു… !
കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയ മികവുകൊണ്ടും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. റൊമാന്‍സും, തമാശയും വീരവുമെല്ലാം നന്നായി ഇണങ്ങും താരത്തിന്. മലയാളികളുടെ ഇമ്രാന്‍ ഹാഷ്മി എന്നു പോലും പലരും വിശേഷിപ്പിക്കാറുണ്ട് ടൊവിനോയെ. സൗമ്യതയോടും സ്‌നേഹത്തോടും ആരാധകരോടുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകാറുണ്ട്. അത്രമേല്‍ ജനകീയനായ നടന്‍ കൂടിയാണ് ടൊവിനോ. താരം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക് എക്കാലത്തും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളതും.