ഫ്‌ളവേഴ്‌സ് ചാനൽ പരിപാടികളുടെ പുതിയ സമയക്രമം അറിയാം..
ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാനലായി മാറിയ ഫ്‌ളവേഴ്‌സ്, തുടക്കം മുതൽ എല്ലാ പരിപാടികളിലും മികച്ച നിലവാരം പുലർത്താറുണ്ട്. ഇപ്പോൾ പുതിയ പരമ്പരകളും റിയാലിറ്റി ഷോകളും ഫ്ളവേഴ്സിൽ തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനനുസരിച്ച് ഓരോ പരിപാടികളുടെയും സമയക്രമവും മാറി. സമയക്രമം അറിയാത്തതിനാൽ നിങ്ങളുടെ പ്രിയ പരമ്പരകൾ കാണാൻ സാധിക്കാതെ പോകരുത്. പുതുക്കിയ സമയക്രമം ഇങ്ങനെ;
അമ്മയും കുഞ്ഞും- തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 5.30 ന്
അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും സർഗാത്മക കഴിവുകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ഒരു മികച്ച വേദി. അതാണ് അമ്മയും കുഞ്ഞും. ഡാൻസും പാട്ടും സ്കിറ്റും തുടങ്ങി രസകരമായ നിമിഷങ്ങളും ഗൗരവപരമായ ചർച്ചകളുമായി അമ്മയും കുഞ്ഞും ഇനി തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് 5.30ന് നിങ്ങളുടെ സ്വീകരണ മുറിയിലേക്ക്.
ക്ലാസ്സ്‌മേറ്റ്സ്- തിങ്കൾ മുതൽ വെള്ളിവരെ വൈകുന്നേരം 6.00 മണിക്ക്
കൗമാര സ്വപ്നങ്ങളുടെ നിറമാർന്ന കാഴ്ചകളും പ്രതിസന്ധികൾ നിറഞ്ഞ സൗഹൃദവും പ്രണയവും പങ്കുവെച്ച് ക്ലാസ്സ്‌മേറ്റ്സ്. ഒരുകൂട്ടം പ്ലസ് ടു വിദ്യാർത്ഥികളുടെ സംഭവ ബഹുലമായ ജീവിതമാണ് ഈ പരമ്പര പങ്ക് വയ്ക്കുന്നത്. ഇനി തിങ്കൾ മുതൽ വെള്ളിവരെ വൈകുന്നേരം കൃത്യം 6.00 മണിക്ക്.
കഥയറിയാതെ- തിങ്കൾ മുതൽ വെള്ളിവരെ വൈകുന്നേരം 6.30 ന്
സംഘർഷം നിറഞ്ഞ പെൺജീവിതത്തിലൂടെ ജോയ്‌സിയുടെ കഥയറിയാതെ. നിമിഷ എന്ന സാദാരണക്കാരിയുടെ ജീവിതത്തിൽ പ്രണയം വരുത്തിയ ദുരിതാവസ്ഥകളും അതിജീവനവും പങ്കു വയ്ക്കപ്പെടുന്നു. തിങ്കൾ മുതൽ വെള്ളിവരെ വൈകുന്നേരം 6.30 ന് മറക്കാതെ കാണുക.
ഉപ്പും മുളകും- എല്ലാ ദിവസവും രാത്രി 7.00 മണിക്ക്
മലയാള ടെലിവിഷൻ പരമ്പരകളിൽ ഏറ്റവും പ്രചാരമുള്ള ഉപ്പും മുളകും ഇനി മുതൽ എല്ലാ ദിവസവും 7.00 മണിക്ക്. കുടുംബബന്ധങ്ങളുടെ രസകരമായ മുഹൂർത്തങ്ങളും വൈകാരിക നിമിഷങ്ങളും കാണാൻ മറക്കരുത്.
ടോപ് സിംഗർ- എല്ലാ ദിവസവും രാത്രി 7.30 മണിക്ക്
അതുല്യപ്രതിഭകളായ കുരുന്നു പാട്ടുകാരുടെ മത്സര വേദിയായ ടോപ് സിംഗർ ഇനി മുതൽ എല്ലാ ദിവസവും രാത്രി 7.30 മുതൽ 9.30 വരെ. നിങ്ങളുടെ ഇഷ്ട ഗായകരുടെ പ്രകടനങ്ങൾക്കായി മറക്കാതെ കാണുക.
കൂടത്തായി- എല്ലാ ദിവസവും രാത്രി 9.30ന്
സംഭവ ബഹുലമായ യഥാർത്ഥ ജീവിത കഥയുമായി കൂടത്തായി. ഫ്‌ളവേഴ്‌സ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പരമ്പരയാണ് കൂടത്തായി. കേരള മനസാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ പരമ്പര എല്ലാദിവസവും 9.30 ന് നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്.
കോമഡി ഉത്സവം- തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ 10 മണിക്ക്
കളിയും ചിരിയും നിറഞ്ഞ വേദിയിൽ അറിയപ്പെടാത്ത അനുഗ്രഹീത കലാകാരന്മാരുടെ മാസ്മരിക പ്രകടനങ്ങളുമായി കോമഡി ഉത്സവം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 10 മണിക്ക്.
സ്റ്റാർ മാജിക്- ബുധൻ,വ്യാഴം,വെള്ളി ദിവസങ്ങളിൽ രാത്രി 10 മണിക്ക്
സീരിയൽ രംഗത്തെ മിന്നും താരങ്ങളുടെ സ്കിറ്റുകളും ഗാന, നൃത്ത പ്രകടനങ്ങളും രസകരമായ ഗെയിമുകളുമായി സ്റ്റാർ മാജിക്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 10 മണിക്ക്.