പാട്ടിനൊപ്പം കൂട്ടുകൂടിയ കുട്ടിപ്പാട്ടുകാര്‍ക്കായി ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ വീണ്ടും; ഓഡിഷനുകള്‍ ഉടന്‍
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറികളില്‍ സ്ഥാനമുറപ്പിച്ചവയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഓരോ പരിപാടികളും. ഉപ്പും മുളകും, ടോപ് സിംഗര്‍, കോമഡി ഉത്സവം, സ്റ്റാര്‍ മാജിക് തുടങ്ങിയ എല്ലാ പരിപാടികള്‍ക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കാറുള്ളത്. ഫ്ളവേഴ്‌സ് ടോപ് സിംഗറിനെ നിറഞ്ഞ മനസ്സോടെ ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത, ഫ്ളവേഴ്സ് ടോപ് സിംഗര്‍ സീസണ്‍ 2.
മലയാളികള്‍ നെഞ്ചോട് ചേര്‍ക്കുന്ന നിത്യ സുന്ദരഗാനങ്ങളുമായി ടോപ് സിംഗര്‍ വേദിയിലെത്തുന്ന കുരുന്ന ഗായകര്‍ ആസ്വാദകരുടെ കണ്ണും കാതും മനവും നിറയ്ക്കുന്നു. ടോപ് സിംഗറിലെ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പഠനത്തിനായി ഇരുപത് ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കിക്കൊണ്ട് ഫ്ളവേഴ്‌സ് ടിവിയും ടോപ് സിംഗറിലൂടെ മലയാള ടെലിവിഷന്‍ രംഗത്ത് പുതു ചരിത്രം കുറിക്കുകയും ചെയ്തു.
ജന മനസ്സുകള്‍ ഏറ്റെടുത്ത ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ വീണ്ടും ആരംഭിക്കുകയാണ്. പാട്ടിനൊപ്പം കൂട്ടുകൂടിയ പുത്തന്‍ കുരുന്ന് ഗായക പ്രതിഭകള്‍ക്കായി. ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ സീസണ്‍ 2-നു വേണ്ടിയുള്ള ഓഡിഷനുകള്‍ ഉടന്‍ ആരംഭിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായാണ് ഓഡിഷനുകള്‍ നടത്തപ്പെടുക. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഓഡിഷനില്‍ പങ്കെടുക്കുവാനുള്ള അവസരം. ആറ് വയസ്സ് മുതല്‍ 14 വയസ്സു വരെയാണ് ടോപ് സിംഗറില്‍ പങ്കെടുക്കുവാനുള്ള പ്രായപരിധി.
ഓഡിഷന്‍ തീയതികളും സ്ഥലവും
*തിരുവനന്തപുരത്ത്- ജനുവരി 11, 12 തീയതികളില്‍
ഓഡിഷന്‍ സെന്റര്‍– തിരുവനന്തപുരം- ശ്രീ ബാല തിയേറ്റര്‍, ട്വന്റിഫോര്‍ ന്യൂസ്, ഈസ്റ്റ് ഫോര്‍ട്ട്
*തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍- ജനുവരി 12 ന്
ഓഡിഷന്‍ സെന്റര്‍
തൃശ്ശൂര്‍- ഹോട്ടല്‍ എലൈറ്റ് ഇന്റര്‍നാഷ്ണല്‍, ചെമ്പോട്ട് ലൈന്‍, രാഗം തിയേറ്ററിന് സമീപം
കോഴിക്കോട്- ഹോട്ടല്‍ മഹാറാണി, ജയില്‍ റോഡ്, പുതിയറ
*കണ്ണൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍- ജനുവരി 19-ന്
ഓഡിഷന്‍ സെന്റര്‍
കണ്ണൂര്‍- ഗ്രീന്‍പാര്‍ക്ക് റെസിഡന്‍സി- റെയില്‍വേ മുത്തപ്പന്‍ കോവിലിന് എതിര്‍വശം, താവക്കര റോഡ്
പാലക്കാട്- ഇ. ടി. എസ്. റെസിഡന്‍സി, സ്‌കോളര്‍ കോര്‍ണര്‍, വിക്ടോറിയ കോളേജിന് സമീപം
എറണാകുളം- മെര്‍മൈഡ് ഹോട്ടല്‍, കണിയമ്പുഴ റോഡ്, വൈറ്റില ഹബ്ബിന് സമീപം.