ഈ ലക്ഷണങ്ങൾ നിങ്ങളിൽ കാണപ്പെടാറുണ്ടോ… എങ്കിൽ അവഗണിക്കരുത്
ഇന്ന് വളരെ സാധാരണമായി കണ്ടും കേട്ടും വരുന്ന ഒരു രോഗാവസ്ഥയാണ് പേശിവേദന. മുതിർന്നവരെപോലെത്തന്നെ കുട്ടികളിലും ഈ രോഗം കണ്ടുവരുന്നുണ്ട്. അമിതമായ ജോലിഭാരംകൊണ്ടും ചിലപ്പോൾ പ്രത്യേകിച്ച് കാരണങ്ങൾ ഇല്ലാതെത്തന്നെയും പേശിവേദന കണ്ടുവരാറുണ്ട്.
ശരിയായ രീതിയിലല്ലാത്ത വ്യായാമങ്ങളും ചിലപ്പോൾ ഇത്തരം വേദനകൾക്ക് കാരണമാകുന്നു. ശരീരത്തിലെ ജലത്തിന്റെ അളവ് കുറയുന്നതും വേദനകൾ ഉണ്ടാവുന്നതിന് കാരണമാകുന്നു. അമിതമായ സ്‌ട്രെസ് മൂലം ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന സ്‌ട്രെസ് ഹോർമോണുകൾ മൂലവും പേശിവേദന ഉണ്ടാകുന്നു.
പോഷകാഹാരക്കുറവ്, ഉറക്കമില്ലായ്മ തുടങ്ങിയവയും ഒരുപരിധിവരെ പേശിവേദനയ്ക്ക് കാരണമാകുന്നുണ്ട്. പേശിവേദന ഉണ്ടായാൽ കാരണം കണ്ടെത്തി പരിഹരിക്കുകയോ, വൈദ്യസഹായം തേടുകയോ ചെയ്യണം.
പേശിവേദനയെ ചെറിയ രോഗമെന്ന് കരുതി നിസാരമാക്കരുത്. തുടക്കത്തിൽ തന്നെ ഈ രോഗത്തെ കണ്ടെത്തി ചികിത്സിക്കണം. പേശികളുടെ ബലം നഷ്ടപ്പെടുന്നതോടെയാണ് നടുവേദന പോലുള്ള വേദനകൾ ഉണ്ടാകുന്നത്.
ശരീരത്തിന് വഴക്കവും ബാലൻസും നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവയാണ് പേശികൾ. കൂടുതൽ സമയം ഒരേ ഇരുപ്പ് ഇരിക്കുന്നവരിലും പേശിവേദന ഉണ്ടാകാറുണ്ട്. ഒരുപാട് നേരം ഒരേ രീതിയിൽ ഇരിക്കുന്നതോടെ ഇവിടങ്ങളിലെ പേശികൾ സങ്കോചിക്കും തുടർന്ന് രക്തയോട്ടം കുറയും അങ്ങനെ പേശിവേദന അനുഭവപ്പെടും.