ടോസ് നേടി ഓസീസ്, ബാറ്റിങ്ങിനിറങ്ങി ഇന്ത്യ
January 14, 2020

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പര ഇന്ന് മുംബൈയിൽ ആരംഭിക്കുമ്പോൾ ടോസ് നേടിയ ഓസീസ് ഫീൽഡിങ് തിരഞ്ഞെടുത്തു. അതേസമയം ബാറ്റിങിനിറങ്ങുന്ന ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. രോഹിത് ശർമ്മയ്ക്കും ശിഖർ ധവാനുമൊപ്പം കെ എൽ രാഹുലും ഇത്തവണ ടീമിൽ ഇടം നേടി. നാലാം സ്ഥാനത്താണ് വിരാട് കോലി ഇറങ്ങുന്നത്.
ലോക ക്രിക്കറ്റിലെ ശക്തരായ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ വാനോളം പ്രതീക്ഷയിലാണ് കളിക്കാരും ആരാധകരും. അതേസമയം തുടർച്ചയായി ലഭിച്ച വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം.