കിവീസിനെതിരെ മൂന്നാം ടി-20യ്ക്ക് ഒരുങ്ങി ഇന്ത്യ; ജയിച്ചാൽ പരമ്പര സ്വന്തം
ഇന്ത്യ- ന്യൂസിലൻഡ് മൂന്നാം ട്വന്റി20 മത്സരം ഇന്ന്. ജയം ലക്ഷ്യമിട്ട് ഇരു ടീമുകളും ഇന്ന് കളത്തിൽ ഇറങ്ങും. അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയം നേടിയിരുന്നു. ഈ മത്സരം കൂടി ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
അതേസമയം ന്യൂസിലൻഡിന്റെ മണ്ണിലാണ് ഇന്ത്യ ഇന്ന് കളിയ്ക്കാൻ ഇറങ്ങുന്നത്. ന്യൂസിലൻഡിൽ ഇതുവരെ ഇന്ത്യ ട്വന്റി20 ജയിച്ചിട്ടില്ലായെന്നതും ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ രണ്ടു വട്ടം ന്യൂസിലാൻഡിൽ പര്യടനത്തിനെത്തിയപ്പോഴും തോൽവിയായിരുന്നു ഇന്ത്യയ്ക്ക് ഫലം.
ഹാമിൽട്ടണിലെ സെഡാൻ പാർക്കിൽ ഇന്ന് ഉച്ചയ്ക്ക് 12 30 നാണ് മത്സരം. ഇവിടെ കളിച്ച ഒൻപതിൽ ഏഴ് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് കിവീസ് ഇന്നിറങ്ങുക.
ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ വിജയം നേടിയിരുന്നു. ആദ്യ അങ്കത്തില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 204 റണ്‍സ് എന്ന വിജയലക്ഷ്യം 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. രണ്ടാം മത്സരത്തിലും ഇന്ത്യ മികച്ച വിജയം നേടിയിരുന്നു.
ടി-20യ്ക്ക് ശേഷം ന്യൂസിലന്‍ഡിനെതിരെ മൂന്ന് ഏകദിനത്തിലും രണ്ട് ടെസ്റ്റിലും ഇന്ത്യ മാറ്റുരയ്ക്കും.
ഇന്ത്യന്‍ ടീം-
രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി(നായകന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, ശാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുംറ
ന്യൂസിലന്‍ഡ് ടീം-
മാര്‍ട്ടിന്‍ ഗപ്ടില്‍, കോളിന്‍ മണ്‍റോ, കെയ്ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ടിം സീഫര്‍ട്ട്, റോസ് ടെയ്‌ലര്‍, കോളിന്‍ ഡി ഗ്രാന്‍ഹോം, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, ഇഷ് സോധി, ബ്ലെയര്‍ ടിക്‌നര്‍, ഹാമിഷ് ബെന്നറ്റ്