രണ്ടാം ടി-20: ബാറ്റ് വീശിത്തുടങ്ങി ന്യൂസിലന്‍ഡ്, പ്രതീക്ഷ വിടാതെ ഇന്ത്യ
ഇന്ത്യ- ന്യൂസിലന്‍ഡ് ടി-20 പരമ്പരയിലെ രണ്ടാം അങ്കത്തിന് തുടക്കമായി. ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുത്തു. മാര്‍ട്ടിന്‍ ഗപ്റ്റിലും കോളിന്‍ മണ്‍റോയും ആണ് ന്യൂസിലന്‍ഡിന്റെ ഓപ്പണര്‍മാര്‍. ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കിലാണ് ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ടി-20 മത്സരം നടക്കുന്നത്.
ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ വിജയം നേടിയിരുന്നു. ആദ്യ അങ്കത്തില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 204 റണ്‍സ് എന്ന വിജയലക്ഷ്യം 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഈ വിജയത്തിന്റെ ആത്മവിശ്വാത്തിലാണ് ഇന്ത്യന്‍ ടീം ഇന്നും കളത്തിലിറങ്ങിയിരിക്കുന്നത്.
ന്യൂസിലന്‍ഡിനെതിരെയുള്ള പരമ്പരയ്ക്ക് വേണ്ടിയുള്ള ഇന്ത്യന്‍ ടീമില്‍ മലയാളിതാരം സഞ്ജു സാംസണ്‍ ഇടം നേടിയെങ്കിലും താരം ഈ മത്സരത്തിലും കളത്തില്‍ ഇറങ്ങുന്നില്ല. അഞ്ച് മത്സരങ്ങളാണ് ടി-20 പരമ്പരയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ടി-20യ്ക്ക് ശേഷം ന്യൂസിലന്‍ഡിനെതിരെ മൂന്ന് ഏകദിനത്തിലും രണ്ട് ടെസ്റ്റിലും ഇന്ത്യ മാറ്റുരയ്ക്കും.
ഇന്ത്യന്‍ ടീം-
രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി(നായകന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, ശാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുംറ
ന്യൂസിലന്‍ഡ് ടീം-
മാര്‍ട്ടിന്‍ ഗപ്ടില്‍, കോളിന്‍ മണ്‍റോ, കെയ്ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ടിം സീഫര്‍ട്ട്, റോസ് ടെയ്‌ലര്‍, കോളിന്‍ ഡി ഗ്രാന്‍ഹോം, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, ഇഷ് സോധി, ബ്ലെയര്‍ ടിക്‌നര്‍, ഹാമിഷ് ബെന്നറ്റ്