എട്ടു വർഷം കാവലായ ബെൻ ഇനി ഇല്ല; പ്രിയ നായയുടെ വിയോഗം പങ്കുവെച്ച് ജയറാം

January 13, 2020

മൃഗങ്ങളോട് അടുത്ത് കഴിഞ്ഞാൽ അവർ നമുക്ക് എപ്പോഴും മറക്കാനാകാത്ത ഒരു സൗഹൃദമാണ് നൽകുന്നത്, പ്രത്യേകിച്ച് നായകൾ. ഉടമയോട് ഏറ്റവും ആത്മാർത്ഥതയും സ്നേഹവും കാണിക്കുന്ന ഇവ, അങ്ങേയറ്റം സുരക്ഷിതത്വവും ഉറപ്പ് നൽകുന്നു. അങ്ങനെ കൂട്ടുകാരനായി, കാവലാളായി ഒപ്പം നിന്നിട്ട് പെട്ടെന്നൊരു നാൾ വിട്ടുപോകുമ്പോൾ അത് അങ്ങേയറ്റം വിങ്ങലാണ് സമ്മാനിക്കുക. ഇപ്പോൾ നടൻ ജയറാമും ആ അവസ്ഥയിലാണ്.

https://www.instagram.com/p/B7OobkFpTsa/?utm_source=ig_web_copy_link

എട്ടു വർഷമായി വീടിനു കാവലായി ഒപ്പമുണ്ടായിരുന്ന പ്രിയ വളർത്തു നായ ബെൻ ഓർമയായ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് ജയറാം. ‘ എട്ടു വർഷത്തെ സംരക്ഷണം, തീർച്ചയായും നിന്നെ മിസ് ചെയ്യും ബെൻ.. ‘ ഇങ്ങനെയാണ് ജയറാം സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/B7Pq2yQpD_v/?utm_source=ig_web_copy_link

മൃഗങ്ങളോട് എപ്പോഴും കൂടുതൽ അടുപ്പം ജയറാമിനുള്ളതായി ആരാധകർക്ക് മുൻപേ അറിയാം. ജയറാമിന്റെ ആനക്കമ്പം വളരെ പ്രസിദ്ധമാണ്. മകൻ കാളിദാസും ഇത്തരത്തിൽ മൃഗസ്നേഹമുള്ളയാളാണ്.