ജോക്കർ തീമിൽ മകന് പതിനാലാം പിറന്നാൾ ആഘോഷമൊരുക്കി ജയസൂര്യ
മലയാളികളുടെ പ്രിയ നടനാണ് ജയസൂര്യ. ഏറെ കാലത്തെ പരിശ്രമങ്ങളിലൂടെയാണ് ജയസൂര്യ നായക വേഷത്തിൽ എത്തിയതും പിന്നീട് കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ മലയാള സിനിമയുടെ മുൻനിരയിലേക്ക് വളർന്നതും. സിനിമയോടൊപ്പം തന്നെ കുടുംബത്തിനും പ്രാധാന്യം നൽകുന്ന ജയസൂര്യ മകൻറെ പിറന്നാൾ ഗംഭീരമാക്കിയിരിക്കുകയാണ്.
മകൻ അദ്വൈതിന്റെ പതിനാലാം പിറന്നാൾ ആണ് ജയസൂര്യ ജോക്കർ തീമിൽ ആഘോഷമാക്കിയത്. ജോക്കർ മേയ്ക്കപ്പിലാണ് അദ്വൈത് പിറന്നാൾ കേക്ക് മുറിച്ചത്. കേക്കും ജോക്കർ തീമിലായിരുന്നു.
ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യ ഡിസൈൻ ചെയ്ത വേഷത്തിലാണ് കുടുംബം പിറന്നാൾ ചടങ്ങിൽ സജീവമായത്. ജീവിതത്തിലെ ഓരോ നിമിഷവും കുടുംബത്തോടൊപ്പം ആഘോഷിക്കുന്നയാളാണ് ജയസൂര്യ.
Read More:സ്വപ്‌ന സാക്ഷാത്കാരത്തിന് തുടക്കം കുറിച്ച് എസ് ജെ സിനു; ‘ജിബൂട്ടി’ ഒരുങ്ങുന്നു
എല്ലാ സിനിമ ഇടവേളകളിലും ഭാര്യക്കൊപ്പവും മക്കൾക്കൊപ്പവും വിദേശ യാത്രകൾ നടത്താറുണ്ട് ജയസൂര്യ. ഇത്തവണ ക്രിസ്മസ്, ന്യു ഇയർ ആഘോഷങ്ങൾ വിവിധ രാജ്യങ്ങളിലായാണ് ജയസൂര്യ കുടുംബ സമേതം ആഘോഷിച്ചത്.