‘ഒരു ചെറിയ പടക്കത്തിന് തിരികൊളുത്തുകയാണ്’- ‘ഷൈലോക്ക്’ റിലീസിന് മുൻപ് സർപ്രൈസ് പുറത്ത് വിടാനൊരുങ്ങി ജോബി ജോർജ്

‘ഷൈലോക്ക്’ തിയേറ്ററിലെത്താൻ ഒരു ദിനം മാത്രം ബാക്കി നിൽക്കെ ഒരു സർപ്രൈസ് റിലീസിന് മുൻപ് തന്നെ ആരാധകർക്കായി പങ്ക് വയ്ക്കാനൊരുങ്ങി നിർമാതാവ് ജോബി ജോർജ്. ജനുവരി 23നാണ് ചിത്രത്തിന്റെ റിലീസ്. 22ന് വൈകിട്ട് ഏഴുമണിക്ക് സർപ്രൈസ് എത്തുമെന്നാണ് ജോബി ജോർജ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
‘സ്നേഹിതരെ, ഇനി കുറച്ചു മണിക്കുറുകള്‍ മാത്രം.. നമ്മുടെ ദേവാസുരന്‍ പറന്നിറങ്ങാന്‍ അതിനു മുന്നോടിയായി എന്റെ എല്ലാ സ്നേഹിതര്‍ക്കും, ഷൈലോക്കിന്റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട്, നിങ്ങളുടെ എല്ലാവരുടെയും ആവശ്യം കണക്കിലെടുത്തുകൊണ്ട് ഒരു ചെറിയ പടക്കത്തിന് തിരികൊളുത്തുകയാണ് നാളെ വൈകുന്നേരം 7pm ന് ദയവായി കാത്തിരിക്കുക.. goodwill entertainments youtube channel.. love you all…’
Read More:പലിശക്കാരൻ ബോസ്സായി മമ്മൂട്ടിയെത്താൻ രണ്ടു ദിനം കൂടി- ‘ഷൈലോക്ക്’ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
മമ്മൂട്ടിക്ക് പുറമെ ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വലിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഷൈലോക്ക്’. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘രാജാധിരാജ’, ‘മാസ്റ്റര്‍പീസ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.