ചൂളമടിയിലൂടെ ‘മിലേ സുര്‍…’ ഗാനം പുനഃരാവിഷ്‌കരിച്ച് വിസിലേഴ്‌സ് അസോസിയേഷന്‍: വീഡിയോ

January 26, 2020

71-ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവിലാണ് രാജ്യം. ഈ ദിനത്തില്‍ ‘മിലേ സുര്‍ മേരാ തുമ്ഹാരാ….’ എന്ന ഗാനത്തിന് വ്യത്യസ്തമായൊരു പുനഃരാവിഷ്‌കരണം ഒരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ വിസിലേഴ്‌സ് അസോസിയേഷന്‍. വിസിലിങിലൂടെ ഈ ഗാനം വേറിട്ട രീതിയില്‍ അവരിപ്പിച്ചിരിക്കുകയാണ് ഇവര്‍.

18 നഗരങ്ങളില്‍ നിന്നുമായി അമ്പതോളം പേരാണ് ചൂളംവിളിയിലൂടെ ഗാനം പുനഃരാവിഷ്‌കരിച്ചിരിക്കുന്നത്. 14 നഗരങ്ങള്‍ ഇന്ത്യയില്‍ ഉള്ളതും ബാക്കി നാല് നഗരങ്ങള്‍ വിദേശത്തെയുമാണ്. വ്യത്യസ്ത ഭാഷയും വേഷവും സംസ്‌കാരവുമുള്ളവര്‍ ചൂളംവിളിയിലൂടെ ഒരേ ഈണത്തില്‍ ഒന്നിക്കുന്നു ഈ വീഡിയോയില്‍.

Read more: രാജ്യം കണ്ട ഏറ്റവും വലിയ ചാരവൃത്തിയുടെ കഥയുമായി ‘കറാച്ചി 81’; പൃഥ്വിരാജും ടൊവിനോയും കേന്ദ്ര കഥാപാത്രങ്ങള്‍

ആര്‍ വിനോദാണ് ഇത്തരമൊരു വീഡിയോയുടെ ആശയത്തിന് പിന്നില്‍. റിഗ്വേഷ് ദേശ്പാണ്ഡെ, ലക്ഷ്മി അയ്യര്‍, ഡോ. വൃദ്ധ ബി നായര്‍, ക്യാപ്റ്റന്‍ ചേതന്‍ ഭാപട്ട് എന്നിവര്‍ ആര്‍ വിനോദിന്റെ ആശയത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ ഒപ്പം ചേര്‍ന്നു. മൂന്ന് മാസത്തെ പ്രയത്‌നം വേണ്ടിവന്നു ഇങ്ങനെ ഒരു വീഡിയോ തയാറാക്കാന്‍.