ചീപ്പിൽ വിരിഞ്ഞ സംഗീതം- ശ്രദ്ധേയമായി വീട്ടമ്മയുടെ സംഗീത പരീക്ഷണം; വീഡിയോ
January 17, 2020
കല ജന്മസിദ്ധമായി കൂടെയുള്ളവർക്ക് അത് പ്രകടിപ്പിക്കാൻ പ്രത്യേകമായ ഒരു വേദിയോ ഒന്നും ആവശ്യമില്ല. സംഗീതത്തിലൊക്കെ ഒട്ടേറെ വൈവിധ്യങ്ങൾ ആളുകൾ പരീക്ഷിക്കുമ്പോൾ വ്യത്യസ്തമായ ഒരു പ്രകടനത്തിലൂടെ ശ്രദ്ധ നേടുകയാണ് രജിത ബാലചന്ദ്രൻ എന്ന വീട്ടമ്മ. ഒരു ചീപ്പ് മാത്രം ഉപയോഗിച്ചാണ് രജിത ശബ്ദമാന്ത്രികത സൃഷ്ടിച്ചിരിക്കുന്നത്.
സംഗീതം പഠിക്കാതെ സംഗീത ലോകത്ത് വിസ്മയം തീർക്കുന്ന രജിത കോട്ടയം മറ്റക്കര സ്വദേശിനിയാണ്. സംഗീതം പഠിച്ചിട്ടില്ലെങ്കിലും കുടുംബപരമായി സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ്. രജിതയുടെ അച്ഛനും സഹോദരനും മൃദംഗം ആർട്ടിസ്റ്റ് ആണ്.
കഥകളി സംഗീതത്തിൽ പ്രസിദ്ധനായ കലാമണ്ഡലം ബാലചന്ദ്രൻ ആണ് ഭർത്താവ്. മകൻ ദേവീദാസ് ബാലചന്ദ്രനും സംഗീത ലോകത്ത് ശ്രദ്ധേയ സാന്നിധ്യമാണ്.