നാട്ടിക ബീച്ച് ഫെസ്റ്റിവല്‍; മഹാമേളയില്‍ പങ്കാളികളായി അനേകര്‍
മികച്ച ജനസ്വീകാര്യതയോടെ മുന്നേറുകയാണ് പൂരങ്ങളുടെ നാടായ തൃശ്ശൂരില്‍ വെച്ചു നടക്കുന്ന നാട്ടിക ബീച്ച് ഫെസ്റ്റ്. മഹാമേളയില്‍ പങ്കാളികളാകാന്‍ അനേകരാണ് എത്തുന്നത്. ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് രാവിലെ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയ നിര്‍ണ്ണയവും നടത്തി. റൈഹാന്‍ കണ്ണാശുപത്രി, തൃപ്രയാറിന്റെ സഹകരണത്തോടെയാണ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. നിരവധിപ്പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.
ജനുവരി 16 -നാണ് നാട്ടിക ബീച്ച് ഫെസ്റ്റിവല്‍ ആരംഭിച്ചത്. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റ് 26 ന് സമാപിക്കും. വര്‍ണ്ണാഭമായ കാഴ്ചവസന്തമാണ് നാട്ടിക ബീച്ച് ഫെസ്റ്റ് കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നത്. ആകര്‍ഷകമായ വിലക്കുറവില്‍ ഗൃഹോപകരണങ്ങളുടെ വമ്പന്‍ ശേഖരം, രുചി ഭേദങ്ങളുടെ കലവറ തീര്‍ത്ത് ഫുഡ് കോര്‍ട്ട്, പുഷ്പക്കാഴ്ചകളുമായി വൃന്ദാവന്‍ ഫ്ളവര്‍ ഷോ, വളര്‍ത്തുമൃഗങ്ങളുടെ പ്രദര്‍ശനം, കുട്ടികള്‍ക്കായി അമ്യൂസ്‌മെന്റ് പാര്‍ക്ക്, അക്വാ ഷോ എന്നിവയെല്ലാം ഫെസ്റ്റിന്റെ മാറ്റു കൂട്ടുന്നു.
Read more: നാട്ടിക ബീച്ച് ഫെസ്റ്റിവല്‍; ശ്രദ്ധ നേടി പെറ്റ് ഷോ
വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളുടെ മേള, ഓട്ടോമൊബൈല്‍, ഇന്റീരിയര്‍ ഡിസൈന്‍, വിദ്യാഭ്യാസ രംഗത്തെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍, ലോണ്‍ മേള തുടങ്ങിയവയെല്ലാം നാട്ടിക ബീച്ച് ഫെസ്റ്റിന്റെ മറ്റ് ആകര്‍ഷണങ്ങളാണ്. മേളയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഗുണമേന്മയുള്ള സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാനുള്ള സൗകര്യവുമുണ്ട്.