ചതുരക്കളങ്ങളിൽ ചരിത്രമെഴുതുന്ന ചെസ് മത്സരവുമായി നാട്ടിക ബീച്ച് ഫെസ്റ്റ്
ജനസാഗരങ്ങളുടെ മനംകവരുകയാണ് തൃശൂരിൽ ഒരുങ്ങിയ നാട്ടിക ബീച്ച് ഫെസ്റ്റ്. ജനുവരി 16 ന് ആരംഭിച്ച ബീച്ച് ഫെസ്റ്റ് അഞ്ചാം ദിവസം പിന്നിട്ടിരിക്കുകയാണ്. ഓരോ ദിവസവും വൈവിധ്യമാർന്ന പരിപാടികളുമായി എത്തുന്ന ബീച്ച് ഫെസ്റ്റിൽ ബുദ്ധിയും തന്ത്രങ്ങളും ചതുരക്കളങ്ങളിൽ ചരിത്രമെഴുതുന്ന ചെസ് മത്സരം അരങ്ങേറും. ഇന്ന് വൈകുന്നേരം അഞ്ച് മണിയ്ക്കാണ് ചെസ് മത്സരം.
മനോഹരമായ കാഴ്ചകൾക്കൊപ്പം കാഴ്ചക്കാർക്ക് ഇഷ്ടാനുസരണം സാധനങ്ങൾ വാങ്ങിക്കുന്നതിനുള്ള സൗകര്യങ്ങളും മേളയിൽ ഒരുക്കിയിട്ടുണ്ട്. ആകർഷകമായ വിലക്കുറവും മേളയുടെ പ്രത്യേകതയാണ്.
ആകര്‍ഷകമായ വിലക്കുറവില്‍ ഗൃഹോപകരണങ്ങളുടെ വമ്പൻ ശേഖരം, രുചി ഭേദങ്ങളുടെ കലവറ തീര്‍ത്ത് ഫുഡ് കോര്‍ട്ട്, പുഷ്പക്കാഴ്ചകളുമായി വൃന്ദാവന്‍ ഫ്ളവർ ഷോ, വളര്‍ത്തുമൃഗങ്ങളുടെ പ്രദര്‍ശനം, കുട്ടികള്‍ക്കായി അമ്യൂസ്മെന്റ് പാർക്ക് അക്വാ ഷോ എന്നിവയെല്ലാം മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളുടെ മേള, ഓട്ടോമൊബൈല്‍, ഇന്റീരിയര്‍ ഡിസൈന്‍, വിദ്യാഭ്യാസ രംഗത്തെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍, ലോണ്‍ മേള തുടങ്ങിയവയെല്ലാം നാട്ടിക ബീച്ച് ഫെസ്റ്റിൽ ഉണ്ട്.
കണ്ണിന് കുളിർമയേകുന്ന കാഴ്ചകള്‍ക്കൊപ്പം മേളയിൽ എത്തുന്നവർക്ക് ഇഷ്ടാനുസരണം സാധനങ്ങള്‍ വാങ്ങിക്കുന്നതിനുള്ള സൗകര്യങ്ങളും നാട്ടിക ബീച്ച് ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്.