‘ഇപ്പോൾ ഞാൻ വളരെ സന്തോഷത്തിലാണ്. ആ സന്തോഷം നിങ്ങൾക്ക് എന്റെ മുഖത്ത് കാണാം’- നയൻതാര

മലയാള സിനിമയിൽ നിന്നും തെന്നിന്ത്യയിൽ ചേക്കേറി തമിഴകത്തെ ലേഡി സൂപ്പർസ്റ്റാറായി മാറിയ നടിയാണ് നയൻതാര. ഏതു വേഷങ്ങളിലും അഭിനയിച്ചിരുന്ന നയൻതാര, കൂടുതൽ സെലക്ടിവ് ആയതോടെ സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങൾ ചെയ്തു തുടങ്ങി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല നടിക്ക്.
ഇപ്പോൾ താൻ ജീവിതത്തിൽ വളരെയധികം സന്തോഷത്തിലാണെന്നു വ്യക്തമാക്കുകയാണ് നയൻതാര. സംവിധായകൻ വിഘ്‌നേശ് ശിവനുമായി ഇപ്പോൾ പ്രണയത്തിലാണ് നടി. ആദ്യമായി പ്രണയത്തെ കുറിച്ചും പൊതുവേദിയിൽ തുറന്നു പറയുകയാണ് നയൻതാര.
ഇപ്പോൾ ജീവിതത്തിൽ ഏറെ സന്തോഷത്തിൽ ആണെന്നും അത് നിങ്ങൾക്ക് എന്റെ മുഖത്ത് കാണാൻ സാധിക്കുന്നുണ്ടാകുമെന്നും നയൻതാര പറയുന്നു.
ജീവിതത്തിൽ ഒരാൾക്ക് വേണ്ടത് മനഃസമാധാനമാണ്. അത് എനിക്കിപ്പോഴുണ്ട്. ആ സമാധാനം നിങ്ങൾക്ക് തരുന്നത് അമ്മയാകാം , അച്ഛനാകാം, ഭാര്യയോ ഭർത്താവോ ആകാം, ചിലപ്പോൾ നിങ്ങൾ വിവാഹം കഴിക്കാൻ പോകുന്ന ആളാകാം. എന്റെ സ്വപ്‌നങ്ങൾ സ്വന്തം സ്വപ്നങ്ങളായി കണ്ട് പിന്തുണ നൽകി കൂടെ നിൽക്കുന്നത് സന്തോഷമുള്ള കാര്യമാണ്. അതാണ് സന്തോഷവും’ നയൻതാര പറയുന്നു.
സീ അവാർഡ് സ്വീകരിക്കാൻ എത്തിയപ്പോളാണ് നയൻതാര വിഘ്‌നേഷിന്റെ പേര് പറയാതെ ഇത്രയും പരാമർശിച്ചത്.