യുവത്വം തോൽക്കുന്ന ലുക്കുമായി മമ്മൂട്ടിയുടെ പുതുവർഷ ചിത്രം

January 1, 2020

നിത്യ യൗവ്വനമായി പുതുമുഖ താരങ്ങൾക്കു പോലും വെല്ലുവിളി ഉയർത്തി നിൽക്കുകയാണ് മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി. ഓരോ വർഷവും കൂടുതൽ ചെറുപ്പമായി വരുന്ന മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യവും ജീവിത രീതിയുമൊക്കെ അറിയാൻ സിനിമ താരങ്ങൾക്ക് പോലും കൗതുകമാണ്.

പുതുവർഷ പുലരിയിൽ ഒരു ഗംഭീര ചിത്രം പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. വളരെ സ്റ്റൈലിഷ് ആയുള്ള ചിത്രമാണ് ഫേസ്ബുക്കിൽ പുതുവർഷ ചിത്രമായി താരം പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

ഇതിലും കൂടുതൽ ലുക്കിൽ പോസ് ചെയ്യാൻ ആർക്കും സാധിക്കില്ലയെന്നും ഈ പ്രായത്തിൽ എങ്ങനെ സാധിക്കുന്നു എന്നുമാണ് ആരാധകർ കമന്റ്റ് ചെയ്തിരിക്കുന്നത്.

മമ്മൂട്ടിയുടേതായി തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് ‘മാമാങ്കം’. എം പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി. 45 രാജ്യങ്ങളിലായി 2000-ത്തിനു മുകളില്‍ സ്‌ക്രീനുകളിലാണ് ‘മാമാങ്കം’ റിലീസ് ചെയ്തത്. നാല് ഭാഷകളിലായാണ് ചിത്രം ഒരേ ദിവസം റിലീസ് ചെയ്തത്.

Read More:സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍

ഇപ്പോൾ മമ്മൂട്ടി മുഖ്യമന്ത്രിയായി, രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘വൺ’. സിനിമയുടെ ചിത്രീകരണം തുടരുകയാണ്. നിരവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച ബോബി സഞ്ജയ് കൂട്ടുകെട്ടിൽ വിരിയുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥാണ്. കടക്കല്‍ ചന്ദ്രൻ എന്നായിരിക്കും മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. നിരവധി പ്രമുഖതാരനിരകൾ അണിനിരക്കുന്ന ചിത്രം ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറാണ് നിർമിക്കുന്നത്.