പുതുവർഷം ആശംസിച്ച് നസ്രിയയും ദുൽഖർ സൽമാനും; ക്രിസ്മസും പുതുവർഷവും വിദേശത്ത് ആഘോഷമാക്കി ഇന്ദ്രജിത്തും ജയസൂര്യയും

പുതുവർഷം വരവേൽക്കുന്ന തിരക്കിലാണ് എല്ലാവരും. സിനിമ താരങ്ങളൊക്കെ വിദേശത്ത് പുതുവർഷം വരവേൽക്കുകയാണ്. ജയസൂര്യ, ഇന്ദ്രജിത്ത് തുടങ്ങിയവർ കുടുംബ സമേതം വിദേശത്താണ് ക്രിസ്മസും പുതുവർഷവും ആഘോഷിച്ചത്. ദുൽഖറും നസ്രിയയും ഫഹദും കുടുംബസമേതം തന്നെ പുതുവർഷം ആഘോഷമാക്കി.

യുറോപ്പിലാണ് ഇന്ദ്രജിത്തും പൂർണിമയും. മക്കളും പൂര്‍ണിമയുടെ സഹോദരി പ്രിയയും കുടുംബവും പുതുവർഷ യാത്രയിൽ ഇവർക്കൊപ്പമുണ്ട്. യൂറോപ്പിൽ നിന്നും പുതുവർഷ ആശംസ അറിയിച്ച് ഇന്ദ്രജിത്ത് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജയസൂര്യ കുടുംബത്തോടൊപ്പം പാരീസിലാണ്. ക്രിസ്മസിന് മുൻപ് തന്നെ ഇവർ വിദേശത്ത് ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. പാരീസിൽ നിന്നും പുതുവർഷ ആശംസകൾ ജയസൂര്യ അറിയിച്ചിരുന്നു.

നസ്രിയയും ഫഹദ് ഫാസിലും പുതുവർഷം ആഘോഷിച്ചത് ഗംഭീരമായാണ്. ഫഹദിന്റെ സഹോദരൻ ഫർഹാൻ ഫാസിലും നസ്രിയയുടെ സഹോദരൻ നവീനും ഇവർക്കൊപ്പം പുതുവർഷ ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.

ദുൽഖർ സൽമാന്റെ പുതുവർഷ ആഘോഷം ഭാര്യ അമാൽ സുൽഫിക്ക് ഒപ്പമാണ്. ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ദുൽഖർ ന്യു ഇയർ ആശംസിച്ചത്. എല്ലാവരും പുതുവർഷ ആഘോഷങ്ങളും ആശംസകളുമായി സജീവമാണ്.