ആകാശ നീലിമയിൽ തിളങ്ങി നിഖില വിമൽ; മനോഹരം ഈ ചിത്രങ്ങൾ

January 2, 2020

മലയാള സിനിമയുടെ ശാലീന സുന്ദരിയാണ് നിഖില വിമൽ. സഹനടിയായി അനിയത്തി വേഷത്തിൽ സിനിമയിൽ അരങ്ങേറിയ നിഖില ഇപ്പോൾ മലയാളത്തിലും തമിഴിലും മുൻനിര നായികയായി ഉയരുകയാണ്.

ഒട്ടേറെ സിനിമകൾ നടിയെ തേടിയെത്തുന്നുണ്ട്. അതിനിടയിലും ആരാധകരുമായി തന്റെ ചിത്രങ്ങൾ പങ്കുവയ്ക്കാൻ നിഖില വിമൽ സമയം കണ്ടെത്താറുണ്ട്.

View this post on Instagram

🧚🏻🧚🏻🧚🏻

A post shared by Nikhila Vimal (@nikhilavimalofficial) on

ഇളംനീല നിറത്തിലുള്ള ലഹങ്ക അണിഞ്ഞ ചിത്രങ്ങളാണ് ഇപ്പോൾ നിഖില പങ്കുവെച്ചിരിക്കുന്നത്. അതിസുന്ദരിയാണ് ചിത്രങ്ങളിൽ നിഖില. ഏതു വേഷവും നന്നായി ഇണങ്ങുന്ന ചുരുക്കം നായികമാരിൽ ഒരാൾ കൂടിയാണ് നിഖില.

Read More:രക്തസമ്മർദ്ദം കൂടിയോ കുറഞ്ഞോ..? അറിഞ്ഞ് പരിഹരിക്കാം…

ഇപ്പോൾ തമ്പി എന്ന ചിത്രമാണ് നിഖിലയുടേതായി എത്തുന്നത്. ജീത്തു ജോസഫ് കാർത്തി, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി ചെയ്യുന്ന സിനിമയിൽ കാർത്തിയുടെ നായിക വേഷമാണ് നിഖിലയ്ക്ക്.