സുമനസുകളെ കാത്ത് വിധി തളർത്തിയ ഒരു കുടുംബം
മകനും മകളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രഞ്ജു എന്ന 35 വയസുകാരി. എന്നാൽ വിധി ഈ കുടുംബത്തെ തളർത്തുകയാണ്. ശരീരത്തിൽ വെള്ളപ്പാണ്ട് വരുന്നതിനൊപ്പം ടിബി എന്ന രോഗവും രഞ്ജുവിനെ തേടിയെത്തി.
കൈയിൽ ഒരു ചെറിയ മുഴയാണ് രഞ്ജുവിന്റെ ശരീരത്തിൽ ആദ്യം കണ്ടെത്തിയത്. പിന്നീട് സർജറിക്ക് ശേഷം ശരീരം മുഴുവൻ ചൊറിച്ചിൽ അനുഭവപെട്ടു. അതിന് ശേഷം ശരീരത്തിൽ വെളുത്തപാട് കണ്ടുതുടങ്ങി. ഇപ്പോൾ ടിബിയുടെ ലക്ഷണങ്ങളും രഞ്ജുവിൽ പ്രകടമായിത്തുടങ്ങി. എന്നാൽ ‘അമ്മ മാത്രം അത്താണിയായ രഞ്ജുവിന്റെ ഈ കുടുംബത്തിൽ മക്കളുടെ പഠനത്തിനും നിത്യേനയുള്ള ചിലവിനും പോലുമുള്ള വരുമാനമില്ല.
സ്വന്തമായി വീടില്ലാത്ത ഈ കുടുംബം ഇലക്ട്രിസിറ്റി പോലെയുള്ള അടിസ്ഥാന സൗകര്യം പോലുമില്ലാത്ത ഒരു ഷെഡിലാണ് കഴിയുന്നത്.
പുതുജീവൻ ട്രസ്റ്റിന്റെ വി സി ജോസഫ് രഞ്ജുവിന് സൗജന്യമായി ചികിത്സ നൽകുന്നതിനുള്ള സൗകര്യം ഒരുക്കികൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. മുന്നോട്ടുള്ള ഈ കുടുംബത്തിന്റെ ജീവന് ഇനിയും സുമനസുകളുടെ സഹായം ആവശ്യമാണ്.
ബാങ്ക് ഡീറ്റെയില്‍സ്
NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU,ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/C