‘ബ്ലാക്ക് ഹെഡ്സ്’ ചെറുക്കാൻ വഴിയുണ്ട്
ഒരു പ്രധാന സൗന്ദര്യ പ്രശ്നം തന്നെയാണ് ബ്ലാക്ക് ഹെഡ്സ്. എണ്ണമയമുള്ള ചർമക്കാരിലാണ് ഇത്തരത്തിൽ ബ്ലാക്ക് ഹെഡ്സ് കാണുന്നത്. കറുത്ത നിറത്തിൽ മൂക്കിന്റെ സമീപഭാഗങ്ങളിലായി കാണുന്ന കറുത്ത കുത്തുകളാണ് ബ്ലാക്ക് ഹെഡ്സ് എന്ന് പറയുന്നത്. ഇതിനു ചില പ്രതിവിധികളുമുണ്ട്.
എണ്ണമയമാണ് പ്രധാന വില്ലൻ. അതിനാൽ ആവിപിടിക്കാൻ ശ്രമിക്കുക. മുഖം നന്നായി വിയർത്ത ശേഷം വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് തുടയ്ക്കുക. എണ്ണ മയം മാറാൻ ഇടക്ക് ഫേസ്പാക്ക് അണിയുന്നതും നല്ലതാണ്. പഴങ്ങളോ പച്ചക്കറികളോ ഉപയോഗിച്ച് ഫേസ്പാക്ക് ചെയ്യാം.
ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗത്ത് തേൻ പുരട്ടി ഉണങ്ങിയ ശേഷം മുകളിലേക്ക് ഒരു തുണി ഉപയോഗിച്ച് തുടയ്ക്കുക. നാരങ്ങാ നീര് പതിനഞ്ചു മിനിറ്റോളം മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് വളരെ നല്ലതാണ്. നാരങ്ങയിലെ അമ്ല ഗുണം ബ്ലാക്ക് ഹെഡ്സ് നീക്കാൻ സഹായിക്കുന്നു.
നല്ല തെളിഞ്ഞ വെള്ളത്തിൽ ദിവസവും രണ്ടു തവണയെങ്കിലും മുഖം കഴുകുന്നത് ഉത്തമമാണ്. അത് തീർച്ചയായും ചെയ്താൽ എല്ലാ സൗന്ദര്യ പ്രശ്നങ്ങൾക്കും ആശ്വാസമുണ്ടാകും. പഞ്ചസാരയിൽ പനിനീര് ചേർത്ത് അമർത്തി മസ്സാജ് ചെയ്യുന്നതും വളരെ നല്ലതാണ്. മുകളിലേക്കാണ് മസ്സാജ് ചെയ്യേണ്ടത്.