കുടുംബശ്രീ ഹോട്ടലിൽ അപ്രതീക്ഷിതമായി എത്തിയ അതിഥി; താരത്തിന് സ്നേഹം വിളമ്പി വീട്ടമ്മമാർ

January 4, 2020

വിശന്നുവരുന്നവർക്ക് ഭക്ഷണത്തിനൊപ്പം സ്നേഹവും വിളമ്പുന്ന ഒരു ഹോട്ടലുണ്ട് കോട്ടയം ജില്ലയിലെ മേലുകാവ്‌മാറ്റം ടൗണിൽ. എ വൺ എന്ന കുടുംബശ്രീ സംരംഭ സംഘത്തിന്റേതാണ് ഈ ഹോട്ടൽ. ദിവസവും നിരവധി ആളുകളാണ് ഇവിടെ ഭക്ഷണം കഴിക്കാൻ എത്തുന്നത്. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഒരു അതിഥിയും എത്തി ഇവിടെ ഭക്ഷണം കഴിക്കാൻ.

മലയാളികളുടെ പ്രിയതാരം റിമ കല്ലുങ്കലാണ് ഇവിടെ ഭക്ഷണം കഴിക്കാൻ എത്തിയത്. ഹോട്ടലിൽ എത്തിയ റിമ അവിടുത്തെ തൊഴിലാളികൾക്കൊപ്പം ചിത്രങ്ങളും പങ്കുവച്ചു. സ്വന്തം കാലിൽ നില്ക്കാൻ ആത്മവിശ്വസത്തോടെ പൊരുതുന്ന ഈ സ്ത്രീകൾക്ക് ആദരം അറിയിക്കുന്ന കുറിപ്പും റിമ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം റിമയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം വൈറസാണ്. ചിത്രത്തിൽ ലിനി എന്ന നഴ്സായാണ് താരം വേഷമിട്ടത്. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് വൈറസ്.