കടലിൽ നിന്നും വെള്ളം മുകളിലേക്ക് ഒഴുകുന്നു; അത്ഭുത പ്രതിഭാസത്തിന് പിന്നിലെ കാരണമിതാണ്
കടലിൽ നിന്നും വള്ളം മുകളിലേക്ക് ഒഴുകുന്നു …ഞെട്ടണ്ട സംഗതി സത്യമാണ്. ഫാരോ ദ്വീപിലെ ഈ മനോഹര കാഴ്ചയുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. കടലിൽ നിന്നും വെള്ളം മുകളിലേക്ക് ഉയർന്നുവരുന്നു… ഉയർന്നു വരുന്ന വെള്ളം മുകളിലുള്ള പാറക്കെട്ടുകളിൽ പതിക്കുന്നു. മനോഹരമായ ഈ കാഴ്ചകാണാൻ നിരവധിയാളുകളാണ് ഫാരോ ദ്വീപിൽ എത്തുന്നത്.
ഈ അത്ഭുത പ്രതിഭാസം കാണാൻ ആളുകൾ വർധിക്കാൻ തുടങ്ങിയതോടെ ഈ പ്രതിഭാസത്തിന് പിന്നിലെ കരണമറിയാൻ കാലാവസ്ഥ വിദഗ്ധരും എത്തി.
ഈ പ്രദേശങ്ങളിൽ കാറ്റ് ശക്തമായി വീശാറുണ്ട്. കാറ്റ് പാറകളിൽ തട്ടുമ്പോൾ വായുവിന്റെ ചലനവും മാറിവരാറുണ്ട്. ഇവ വൃത്താകൃതിയിൽ ആകുന്നതിന്റെ ഫലമായി ജലവും ആ ആകൃതിയിലേക്ക് മാറുന്നു.
സാധാരണയായി ഇങ്ങനെ സംഭവിക്കുന്നിടത്ത് വെള്ളത്തിന്റെ സാന്നിധ്യം കുറവാണ്. എന്നാൽ ഇവിടെ വെള്ളത്തിന്റെ അളവ് വളരെയധികം കൂടുതലാണ്. ഫാരോ ദ്വീപിൽ സമുദ്രജലത്തിന് മുകളിലായി ചുഴലിക്കാറ്റ് രൂപപ്പെട്ടതും ഇത്തരത്തിൽ കൗതുകമുണർത്തുന്ന ഒരു കാഴ്ചയ്ക്ക് കാരണമായി. ഈ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയും ഇതിന് കാരണമായതായി മുതിർന്ന കാലാവസ്ഥ നിരീക്ഷകനായ ഗ്രെഗ് ഡ്യൂഹെസ്റ്റ് പറയുന്നു.
അതേസമയം സമി ജേക്കബ്‌സൺ എന്ന ടൂറിസ്റ്റാണ് ഈ പ്രതിഭാസം ആദ്യമായി കണ്ടതും കാമറയിൽ ഈ കാഴ്ചകൾ പകർത്തിയതും.