ഓൺലൈൻ വിപണനം: സ്മാർട്ട് ഫോണുകളുടെ ഇളവ് നിർത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ

January 31, 2020

ഓൺലൈൻ വഴി വാങ്ങിയിരുന്ന സ്‍മാർട്ട് ഫോണുകൾക്ക് ലഭിച്ചിരുന്ന ഇളവ് നിർത്തലാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. അതേസമയം സർക്കാരിന്റെ പുതിയ നീക്കം മൊബൈൽ കമ്പനികളെയും ഉപഭോക്താക്കളെയും ഒരുപോലെ സമ്മർദ്ദത്തിലാക്കുമെന്നാണ് കണ്ടെത്തൽ.

ഹാൻഡ്‌സെറ്റ് നിർമാതാക്കൾ ഓൺലൈനിൽ വൻ ഓഫറുകൾ സാധ്യമാക്കിയിരുന്നു. ഇത്തരം നിർമാതാക്കളെ ബഹിഷ്കരിക്കാൻ ഓഫ്‌ലൈൻ കച്ചവടക്കാർ തീരുമാനിച്ചതോടെ വില ഏകീകരിക്കാനാണ് മിക്ക ബ്രാൻഡുകളുടെയും തീരുമാനം. അതേസമയം ഇപ്പോഴും കൂടുതൽ ഫോണുകൾ വിറ്റുപോകുന്നത് ഓഫ്‌ലൈനിലൂടെയാണ് എന്നതുതന്നെയാണ് കടക്കാരുടെ ഈ ആവശ്യത്തിന് നിർമാതാക്കൾ വഴങ്ങാൻ പ്രധാന കാരണം. കണക്കുകൾ പ്രകാരം 40 ശതമാനം ഫോണുകളാണ് ഓൺലൈനിലൂടെ വിറ്റുപോകുന്നത്. ബാക്കി 60 ശതമാനവും വിറ്റുപോകുന്നത് ഓഫ്‌ലൈനിലൂടെതന്നെയാണ്.

Read also: പ്രേക്ഷക ഹൃദയങ്ങളിൽ ചിരിയുടെ വസന്തം സൃഷ്ടിക്കാൻ ‘കോമഡി സൂപ്പർ ഷോ’; നിറസാന്നിധ്യമായി മലയാളികളുടെ പ്രിയതാരം പ്രസീതയും

അതേസമയം പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഓൺലൈനിലും ഓഫ് ലൈനിലും ഒരേ തുകയായിരിക്കും ഫോണുകൾക്ക്. വിവോ, സാംസങ്, ഒപ്പോ എന്നീ കമ്പനികള്‍ ഇപ്പോള്‍ത്തന്നെ ഓഫ്‌ലൈന്‍ വില്‍പ്പനയ്ക്കാണ് പ്രാധാന്യം നല്‍കിവരുന്നത്. എന്നാൽ ഷഓമി, സാംസങ്, വിവോ, ഒപ്പോ തുടങ്ങിയ കമ്പനികള്‍ പുതിയ തീരുമാനത്തിൽ തങ്ങളുടെ നിലപാട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.