അണ്ടർ 19 ലോകകപ്പ് ടോസ് നേടി ഓസീസ്, ബാറ്റിങ്ങിനിറങ്ങി ഇന്ത്യ
അണ്ടർ 19 ലോകകപ്പ് ക്വർട്ടർ ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസീസ് ഫീൽഡിങ് തിരഞ്ഞെടുത്തു. ഗ്രൂപ്പ് ഘട്ടത്തിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വിജയം നേടിയ ഇന്ത്യ ആവേശം ഒട്ടും ചോരാതെയാണ് ഇത്തവണയും കളിക്കളത്തിൽ ഇറങ്ങുന്നത്. യഷസ്വി ജെയ്സ്വാൾ, ദിവ്യനാഷ് സക്സേന എന്നിവരാണ് ഇന്ത്യയ്ക്കായി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയിരിക്കുന്നത്.
ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ മികച്ച വിജയം നേടിയിരുന്നു. ശ്രീലങ്കയെ 90 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ 297 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് 207 റൺസ് നേടാനെ കഴിഞ്ഞുള്ളു.
രണ്ടാം ദിവസം ഇന്ത്യക്കെതിരെ ബാറ്റിങ്ങിന് ഇറങ്ങിയ ജപ്പാൻ 41 റൺസിൽ ഓൾ ഔട്ടായി. എ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കരുത്തരായ ന്യൂസിലൻഡിനെ 44 റൺസിനാണ് ഇന്ത്യ തോല്പിച്ചത്. മഴ മൂലം 23 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 115 റൺസ് നേടിയാണ് വിജയം നേടിയത്.
അതേസമയം 2018 ലെ ലോകകപ്പ് മത്സരത്തിൽ ഓസീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ വിജയം നേടിയിരുന്നു. അതുകൊണ്ടുതന്നെ ആവേശം ഒട്ടും കുറയാതെയാണ് ഇത്തവണയും ഇന്ത്യ കളിക്കളത്തിൽ ഇറങ്ങുന്നത്. എന്നാൽ കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് പകരം ചോദിക്കാനാണ് ഓസീസ് കളിക്കളത്തിൽ ഇറങ്ങുന്നത്.