3000 വർഷം മുൻപ് അടക്കം ചെയ്ത മമ്മിയുടെ ശബ്ദം പുറത്ത് വിട്ട് ശാസ്ത്രലോകം; അമ്പരന്ന് ജനങ്ങൾ
ടെക്നോളജിയുടെ വളർച്ച പലതരത്തിലാണ് നമുക്ക് ഉപകാരപ്പെടുന്നത്. അത്ഭുതപ്പെടുത്തുന്ന ഒട്ടേറെ കാര്യങ്ങൾ ഈ വളർച്ചയുടെ ഭാഗമായി സംഭവിച്ചിട്ടുണ്ട്. അങ്ങനെയൊരു വലിയ അത്ഭുതം സംഭവിച്ചിരിക്കുകയാണ്. മരിച്ചവർ എങ്ങനെ സംസാരിക്കും? എങ്ങനെയും സംസാരിപ്പിക്കാം എന്നാണ് ഇപ്പോൾ മറുപടി. കാരണം 3000 വർഷം മുൻപ് അടക്കിയ മമ്മിയുടെ ശബ്ദമാണ് പുറത്ത് വന്നിരിക്കുന്നത്.
ലീഡ്സ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന നേസ്യാമുൻ എന്ന പാതിരിയുടെ ശബ്ദമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഫറാവോയുടെ കാലത്ത് ജീവിച്ചിരുന്ന ഇദ്ദേഹത്തിന്റെ ശരീരം മമ്മിയായി സൂക്ഷിച്ചിരിക്കുകയാണ് കഴിഞ്ഞ 3000 വർഷങ്ങളായി.
ത്രീഡി പ്രിന്റിങ് ഉപയോഗിച്ച് നേസ്യമിന്റെ ശബ്ദനാളിക്ക് പകരം ഒരു വോയിസ് നിർമിച്ച് ഇതിലൂടെ ശബ്ദം റെക്കോർഡ് ചെയ്യുകയായിരുന്നു. തികച്ചും കൃത്രിമ രീതിയിലാണ് ശബ്ദം റെക്കോർഡ് ചെയ്തത്.
Read More:ഈ വിവരങ്ങൾ ഒന്നും ഫേസ്ബുക്കിൽ പങ്കുവയ്ക്കരുത്
ഇപ്പോൾ ഒറ്റ അക്ഷരം മാത്രമാണ് ഈ ശബ്ദത്തിൽ പിറന്നത്. എന്നാൽ ഭാവിയിൽ കമ്പ്യൂട്ടർ സഹായത്തോടെ വാചകങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. തികച്ചും നവീനമായ ഈ കണ്ടുപിടിത്തം എല്ലാവരിലും കൗതുകം നിറയ്ക്കുന്നുണ്ട്.