ന്യൂസിലന്‍ഡിനെതിരെ ഏകദിനത്തിലും വിജയപ്രതീക്ഷയില്‍ ഇന്ത്യ

ടി-20 പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യ- ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് തുടക്കമായി. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്നതാണ് പരമ്പര. ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിങ്ങ് തിരഞ്ഞെടുത്തതോടെ ഇന്ത്യ ബാറ്റിങ്ങിനിറങ്ങി. നിലവില്‍ 20 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് പിന്നിട്ടിരിക്കുകയാണ് ഇന്ത്യ.
പൃഥ്വി ഷായും മായങ്ക് അഗര്‍വാളുമായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. 31 പന്തില്‍ നിന്നും മായങ്ക് അഗര്‍വാള്‍ 32 റണ്‍സ് നേടി പുറത്തായി. പൃഥ്വി ഷാ 21 പന്തുകളില്‍ നിന്നായി 20 റണ്‍സ് നേടി കളം വിട്ടു. നിലവില്‍ വിരാട് കോലിയും ശ്രേയസ് അയ്യരുമാണ് ക്രീസില്‍.
Read more: സ്റ്റാറായി ആസിഫ് അലിയുടെ ജീവിതത്തിലെ മാലാഖ; സമയുടെ ഡാന്‍സിന് കയ്യടിച്ച് സോഷ്യല്‍മീഡിയ: വീഡിയോ
ഇന്ത്യന്‍ ടീം-വിരാട് കോലി, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി
അതേസമയം ടി-20 പരമ്പര നഷ്ടമായതുകൊണ്ടുതന്നെ ഏകദിനത്തില്‍ വിജയം ലക്ഷ്യമാക്കിയാണ് ന്യൂസിലന്‍ഡും കളത്തില്‍ ഇറങ്ങിയിരിക്കുന്നത്.