മനമറിയുന്നോള്… പിന്നെ ഉയിരില്‍ തൊടും…; ജോജുവിന്റെ മക്കള്‍ പാടുമ്പോള്‍: വീഡിയോ

February 10, 2020

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ചലച്ചിത്രതാരങ്ങളില്‍ പലരും. പലപ്പോഴും സിനിമാവിശേഷങ്ങള്‍ക്ക് പുറമെ, കുടുംബവിശേഷങ്ങളും താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് മലയാളികളുടെ പ്രിയതാരം ജോജു ജോര്‍ജ് പങ്കുവെച്ച ചില വീട്ടുവിശേഷങ്ങള്‍. മനോഹരമായി പാട്ടുപാടുന്ന മക്കളുടെ വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

അപ്പു, പപ്പു, പാത്തു എന്നിങ്ങനെ വിളിപ്പേരുള്ള മൂന്ന് മക്കളുടേയും പാട്ട് ജോജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ജോജു പ്രധാന കഥാപാത്രമായെത്തിയ ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിലെ ‘മനമറിയുന്നേള്…’ എന്ന സുന്ദരഗാനമാണ് പാത്തു പാടുന്നത്. ജോജുവും പാട്ടില്‍ പാത്തുവിനൊപ്പം കൂടുന്നുണ്ട്. മികച്ച പ്രേക്ഷകസ്വീകാര്യ നേടിയ ഗാനമാണ് ഇത്. സിനിമയില്‍ വിജയ് യേശുദാസും സച്ചിന്‍ രാജും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

https://www.instagram.com/p/B8TqHmPpSe5/?utm_source=ig_web_copy_link

Read more: ജീവിക്കാന്‍ പാനിപൂരി വിറ്റുനടന്ന പയ്യന്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയപ്പോള്‍; സ്റ്റാറാണ് യശ്വസി

https://www.instagram.com/p/B8TqrVrJ88q/?utm_source=ig_web_copy_link

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷകസ്വീകാര്യത നേടിയ ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിലെ ഗാനമാണ് ജോജുവിന്റെ മകന്‍ പപ്പു പാടുന്നത്. ‘ഉയിരില്‍ തൊടും…’ എന്നു തുടങ്ങുന്ന ഗാനവും മലയാളികള്‍ ഹൃദയത്തിലേറ്റിയതാണ്. സൂരജ് സന്തോഷും ആന്‍ ആമിയും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഒരു ഇംഗ്ലീഷ് ഗാനമാണ് മകന്‍ അപ്പു പാടുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു ഈ താരമക്കളുടെ പാട്ടുകള്‍.

https://www.instagram.com/p/B8TrJTyJNdH/?utm_source=ig_web_copy_link