ഈസിയായി പണം അയക്കാനും വാട്സ്ആപ്പ്; ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് അറിയാം
ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. സന്ദേശങ്ങള്‍ കൈമാറുക എന്നതിനപ്പുറത്തേക്ക് വാട്സ്ആപ്പിന്റെ ലക്ഷ്യം വളര്‍ന്നിട്ടുമുണ്ട്. ഇനി പണം അയക്കാനും വാട്സ്ആപ്പ് വഴി സാധിക്കും. നാഷ്ണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) വാട്സ്ആപ്പ് പേയ്മെന്റിന് രാജ്യത്ത് അനുമതി നല്കി. ഡാറ്റാ ലോക്കലൈസേഷന്‍ എന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഈ അടുത്താണ് രാജ്യത്ത് വാട്സ്ആപ്പ് പേയ്ക്ക് അനുമതി കൊടുത്തത്.
രണ്ട് വര്‍ഷത്തെ ട്രയലിന് ശേഷമാണ് ഈ സംവിധാനത്തിന് റിസര്‍വ് ബാങ്ക് ആദ്യം അനുമതി നല്‍കിയത്. സുരക്ഷിതത്വത്തിന്റെ പേരിലാണ് വാട്സ്ആപ്പ് പേയ്ക്ക് ഇന്ത്യയില്‍ അനുമതി ലഭിക്കാന്‍ ഇത്രയും കാലതാമസം വേണ്ടിവന്നതും. ഡാറ്റാ ലോക്കലൈസേഷന്റെ ഭാഗമായി സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ വാട്സ്ആപ്പിന് സമയം ആവശ്യമാണ്. അതുകൊണ്ടുതന്നെ വാട്സ്ആപ്പ് പേ ഘട്ടങ്ങളായാണ് പുറത്തുകൊണ്ടുവരിക. ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ 10 മില്ല്യണ്‍ യൂസേഴ്സിന് വാട്സ്ആപ്പ് പേ സേവനം ലഭ്യമാകും.
വാട്സ്ആപ്പ് പേ ഉപയോഗിക്കേണ്ട വിധം പരിചയപ്പെടാം
വാട്സ്ആപ്പ് പേ പ്രാബല്യത്തില്‍ വരുന്നതോടെ നാം ചാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിക്ക് പണം അയക്കാന്‍ മറ്റ് ആപ്ലിക്കേഷന്റെ സഹായം വേണ്ടിവരില്ല. ചാറ്റിലുള്ള വ്യക്തിക്ക് പണം അയക്കാന്‍ ആദ്യം അറ്റാച്മെന്റ് ബട്ടണ്‍ അമര്‍ത്തണം. അപ്പോള്‍ പേയ്മെന്റ് എന്ന ഓപ്ഷന് ദൃശ്യമാകും.
തുടര്‍ന്ന് പേയ്മെന്റ് എന്ന ഭാഗത്ത് അമര്‍ത്തുമ്പോള്‍ ടേംസ് ആന്റ് കണ്ടീഷന്‍സ് ദൃശ്യമാകും. ഇതിന് ടിക് നല്‍കണം. ശേഷം യു പി ഐ രജിസ്ട്രേഷന് സ്ക്രീന്‍ പ്രത്യക്ഷപ്പെടും. ഇതില്‍ രജിസ്റ്റര്‍ ചെയ്യണം.
പുതിയ യി പി ഐ യൂസര്‍ ആണെങ്കില്‍ ബാങ്ക് സെലക്ട് ചെയ്യുകയും ഫോണ്‍ നമ്പര്‍ വേരിഫൈ ചെയ്യുകയും വേണം. പിന്നീട് യു പി ഐഡി തീരുമാനിക്കുകയും പിന് കോഡ് സെറ്റ് ചെയ്യുകയും വേണം. ഇനി എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താന്‍ സാധിക്കും. ഈ സ്റ്റൈപ്പ് പൂര്‍ത്തീകരിക്കുമ്പോള്‍ മറ്റു യൂസേഴ്സിനെ ക്ഷണിക്കാനുള്ള ഓപ്ഷനും ലഭ്യമാകും.