ഗാനമേളയ്ക്ക് ഒരു ലൈവ് ഡബ്സ്മാഷ്; വൈറല്‍ വീഡിയോ

February 12, 2020

മനോഹരമായ പാട്ടുകള്‍ക്ക് രസകരമായ ഡബ്സ്മാഷ് ചെയ്യുന്ന പലരും ഇന്ന് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തരം വീഡിയോകള്‍ സോഷ്യല്‍മീഡിയയിലെ പതിവ് കാഴ്ചകളുമാണ്. എന്നാല്‍ ഒരു ഗാനമേളയ്ക്ക് ലൈവായി ഡബ്‌സ്മാഷ് ചെയ്താലോ… കേള്‍ക്കുമ്പോള്‍ത്തന്നെ കൗതുകം തോന്നുമെങ്കിലും സംഗതി സത്യമാണ്. ഇത്തരമൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ഒരു ഗാനമേള ആസ്വദിക്കാനെത്തിയ രണ്ടുപേരാണ് വീഡിയോയിലെ താരങ്ങള്‍. സ്ഥലവും ആഘോഷത്തിന്റെ പശ്ചാത്തലവും വ്യക്തമല്ലെങ്കിലും വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടി. രസകരമായ ഭാവപ്രകടനത്തിലൂടെയാണ് ഇവര്‍ പാട്ടിന് ഡബ്‌സ്മാഷ് ചെയ്യുന്നത്. മൈക്കിനു പകരം കൈയില്‍ കിട്ടിയ കമ്പ് ആയുധമാക്കിയാണ് ഈ രസികന്‍ പ്രകടനം.

Read more: ഡാന്‍സിനിടെ വായുവില്‍ പറക്കുന്നത് കണ്ടിട്ടുണ്ടോ… കാഴ്ചക്കാരെ അതിശയിപ്പിച്ച് ഒരു ഡാന്‍സ് വീഡിയോ

‘ആകാശദീപമെന്നും ഉണരുമിടമായോ, താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ…’ എന്ന മനോഹാര ഗാനമാണ് ഗാനമേളയില്‍ പാടുന്നത്. ഇതേസമയം ലൈവായി രണ്ടുപേര്‍ ഗാനത്തിന് ഡബ്സ്മാഷ് ചെയ്യുകയാണ്. ‘ക്ഷണക്കത്ത്’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. 1990-ല്‍ പുറത്തിറങ്ങിയതാണ് ‘ക്ഷണക്കത്ത്’ എന്ന ചിത്രം. കെ ജെ യേശുദാസും കെ എസ് ചിത്രയും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഗാനമേളയ്ക്ക് ഒരുക്കിയ ഈ ഡബ്സ്മാഷ് വീഡിയോ.

https://www.facebook.com/nipin.karayad/videos/3454885484583282/