‘ഇവനെക്കൊണ്ട്‌ തോറ്റു’; മരക്കൊമ്പിൽ കുടുങ്ങിയ പൂച്ചക്കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന അമ്മ പൂച്ച- ഹൃദയം തൊടുന്ന വീഡിയോ

February 26, 2020

ഏറ്റവും കുസൃതിയുള്ള ജീവി ഏതാണെന്നു ചോദിച്ചാൽ നിസംശയം പറയാം പൂച്ചയെന്ന്. കാരണം പൂച്ച കുഞ്ഞുങ്ങളുടെ ഓരോ ചലനങ്ങൾ പോലും രസകരമാണ്. വീട്ടിൽ ഒരു പൂച്ചയുണ്ടെങ്കിൽ തന്നെ സമയം പോകുന്നത് അറിയില്ല. അപ്പോൾ ഒന്നിലധികം പൂച്ചകളുള്ള വീടുകളിലെ അവസ്ഥ എന്തായിരിക്കും?

പക്ഷെ ചിലപ്പോഴൊക്കെ പൂച്ചകുഞ്ഞുങ്ങളുടെ കുസൃതി മനുഷ്യർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. എന്നാൽ അമ്മ പൂച്ചയെ വരെ വിഷമത്തിലാക്കുന്ന കുഞ്ഞു പൂച്ചകളുടെ കാര്യം അതീവ രസം തന്നെയാണ്.

തലതെറിച്ച മക്കൾ ഉണ്ടായാൽ അമ്മമാര്‍ ഇതുപോലെ മരം കയറേണ്ടി വരും.

Posted by AMMA on Monday, 24 February 2020

ഇപ്പോൾ കുസൃതികാട്ടി മരക്കൊമ്പിൽ കുടുങ്ങി പോയ പൂച്ച കുഞ്ഞിനെ അമ്മ പൂച്ച രക്ഷിക്കാൻ ശ്രമിക്കുന്ന വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. കരുതലും സ്നേഹവും നിറഞ്ഞ ഈ വീഡിയോ ചിരിയും ഒപ്പം തന്നെ ചിന്തയും നിറഞ്ഞതാണ്. മനുഷ്യർക്ക് ഒരു പാഠം തന്നെയാകുകയാണ് ഈ അമ്മ പൂച്ചയുടെ സ്നേഹം.