‘ഇത്തരത്തിലുള്ള അവസാന സംഭവമാകട്ടെ ഇത്’- ദേവനന്ദയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമ ലോകം
കേരളത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി ദേവനന്ദ യാത്രയായിരിക്കുകയാണ്. 6 വയസുകാരിയായ ദേവനന്ദയെ ഇന്നലെ രാവിലെ മുതൽ കാണാതായിരുന്നു. കേരളം മുഴുവൻ തിരച്ചിൽ തുടർന്നെങ്കിലും പ്രതീക്ഷകൾ അസ്തമിപ്പിച്ച് ദേവനന്ദയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തുകയായിരുന്നു.
എല്ലാവരെയും സങ്കടത്തിലാഴ്ത്തിയ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി സിനിമാലോകം. ദേവനന്ദയ്ക്ക് ആദരാജ്ഞലികൾ അറിയിച്ച് ഒട്ടേറെ സിനിമ താരങ്ങളാണ് രംഗത്ത് എത്തിയിരിക്കുന്നത്.
മമ്മൂട്ടി, ദുൽഖർ സൽമാൻ, അജു വർഗീസ് തുടങ്ങിയവർ ആദരാജ്ഞലികൾ അർപ്പിച്ചു. ‘ദേവനന്ദയുടെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെ, ഇതായിരിക്കട്ടെ ഇത്തരത്തിലുള്ള അവസാന സംഭവം. നമുക്ക് ചുറ്റുമുള്ള സ്ത്രീകളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്നതിനായി കണ്ണുകൾ തുറന്നിരിക്കാം..ഇതിനു പിന്നിൽ ആരായാലും അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം’- അജു വർഗീസ് കുറിക്കുന്നു.
നിവിൻ പോളിയും ദേവനന്ദയ്ക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നുണ്ട്. കുഞ്ഞിനെ കാണാതായതോടെ സമൂഹ മാധ്യമങ്ങൾ വഴി ഇവരും വിവരങ്ങൾ പങ്കുവെച്ചിരുന്നു.
Read More: ഫഹദേ മോനെ… നീ ഹീറോയാടാ ഹീറോ; ട്രാൻസിനെ അഭിനന്ദിച്ച് ഭദ്രൻ
കൊല്ലം പള്ളിമൺ ഇളവൂരിൽ വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ദേവനന്ദയെ കാണാതായത്. ഇന്ന് സമീപത്തുള്ള ഇത്തിക്കരയാറ്റിൽ ശരീരം പൊങ്ങുകയായിരുന്നു.