‘അമ്മയ്ക്ക് ഇന്ന് പതിനാറാം പിറന്നാൾ’- ആശംസകളറിയിച്ച് കുഞ്ചാക്കോ ബോബൻ
നാല് വർഷത്തിൽ ഒരിക്കൽ മാത്രം കടന്നു വരുന്ന ദിവസമാണ് ഫെബ്രുവരി 29. ഈ ദിനത്തിൽ ഏറ്റവും കൗതുകമുള്ളത് ഫെബ്രുവരി 29ന് ജനിച്ചവരുടെ പിറന്നാൾ ആഘോഷമാണ്. കൗതുകകണക്ക് അനുസരിച്ച് ഈ ദിനത്തിൽ ജനിച്ചവർക്ക് നാല് വർഷം കൂടുമ്പോഴാണ് പിറന്നാൾ. അങ്ങനെ ലീപ് ഇയർ ദിനത്തിൽ ജനിച്ച അമ്മയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് കുഞ്ചാക്കോ ബോബൻ.
അമ്മയ്ക്ക് ഇപ്പോൾ മധുര പതിനാറാണെന്നാണ് കുഞ്ചാക്കോ ബോബൻ കുറിക്കുന്നത്. യഥാർത്ഥത്തിൽ കുഞ്ചാക്കോ ബോബന്റെ അമ്മയായ മറിയാമ്മയ്ക്ക് 64 വയസ്സാണ്. ഇൻസ്റ്റാഗ്രാമിൽ അമ്മ ഇസഹാക്കിനും മറ്റ് പേരക്കുട്ടികൾക്കും ഒപ്പമിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് കുഞ്ചാക്കോ ബോബന്റെ ആശംസ.
‘ഞാൻ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും കരുത്തയായ സ്ത്രീ.. ജീവിതത്തിലെ അഗ്നിപരീക്ഷണങ്ങളെ ധൈര്യമായി അമ്മ നേരിട്ടു.. ഞാൻ അൽപമെങ്കിലും നല്ല വ്യക്തിയായെങ്കിൽ നന്ദി പറയുന്നത് അമ്മയോടാണ്..ഈ ദിനം നാല് വർഷത്തിലൊരിക്കൽ മാത്രമേ വരൂ എന്നുള്ളതുകൊണ്ട് അമ്മയ്ക്കിപ്പോൾ മധുര പതിനാറാണ്. പിറന്നാൾ ഉമ്മകൾ’ കുഞ്ചാക്കോ ബോബൻ കുറിക്കുന്നു.
Read More:‘എല്ലാത്തിനും അതിന്റെതായ സമയമുണ്ട്..’- ഒടുവിൽ മോഹൻലാലിനെ കാണാൻ പ്രണവെത്തി
അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ കുഞ്ചാക്കോ ബോബൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. കുഞ്ഞു പിറന്നതിനു ശേഷമുള്ള ആഘോഷങ്ങളൊക്കെ കുഞ്ചാക്കോ ബോബൻ ഗംഭീരമാക്കാറുള്ളതിനാൽ അമ്മയുടെ പിറന്നാളും ആഘോഷങ്ങൾ നിറഞ്ഞതാണ്.