എ ബി ഡി വില്ലിയേഴ്‌സ് വീണ്ടും ടീമിലേക്ക്; ഉറപ്പ് നൽകി ദക്ഷിണാഫ്രിക്കൻ പരിശീലകൻ

February 17, 2020

വിരമിക്കൽ പ്രഖ്യാപിച്ച മുൻ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡി വില്ലിയേഴ്‌സ് രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരികെയെത്താൻ സാധ്യത. 2018 മെയിലാണ് എ ബി ഡി വില്ലിയേഴ്‌സ് വിരമിക്കൽ പ്രഖ്യാപിച്ചത്. പക്ഷെ, ഏകദിന ലോകകപ്പിൽ കളിയ്ക്കാൻ താൽപര്യമുണ്ടെന്ന് എ ബി ഡി വില്ലിയേഴ്‌സ് വ്യകതമാക്കിയിരുന്നു.

എന്നാൽ അന്ന് സെലക്ടർമാർ എ ബി ഡി വില്ലിയേഴ്‌സിനെ പരിഗണിച്ചില്ല. അതിനു പിന്നാലെയാണ് ടി20 മത്സരങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചത്.

ഇപ്പോൾ ടീമിന്റെ മുഖ്യ പരിശീലകനായ മാർക്ക് ബൗച്ചർ ആണ് എ ബി ഡി വില്ലിയേഴ്‌സിന് തിരികെ എത്താൻ അവസരം ഒരുക്കുന്നത്. ടി20 ലോകകപ്പിൽ എ ബി ഡി വില്ലിയേഴ്‌സ് തിരികെയെത്തിയാൽ ടീമിന്റെ ഭാഗമാക്കാൻ അവസരമൊരുക്കും എന്നാണ് മാർക്ക് ബൗച്ചർ പറയുന്നത്.

അദ്ദേഹവുമായി സംസാരിച്ചിരുന്നുവെന്നും ലോകകപ്പ് വേദിയിലേക്ക് പോകുമ്പോൾ ഞങ്ങളുടെ ഏറ്റവും മികച്ച കളിക്കാരൻ കൂടെ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് മാർക്ക് ബൗച്ചർ പറയുന്നത്.